പാ​ൽ​ച്ചു​രം റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണം; വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Sunday, January 13, 2019 1:36 AM IST
കൊ​ട്ടി​യൂ​ർ: പ്ര​ള​യം ത​ക​ർ​ത്ത കൊ​ട്ടി​യൂ​ർ – പാ​ൽ​ച്ചു​രം – ബോ​യ്സ് ടൗ​ൺ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം മേ​ഖ​ലാ ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ള​യ​ശേ​ഷം പാ​ത​യി​ൽ പു​ന​ർ​നി​ർ​മാ​ണം ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യം ത​ക​ർ​ത്ത പാ​ത​ക​ൾ പു​ന​ർ​നി​ർ​മി​ച്ചി​ട്ടും അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കൊ​ട്ടി​യൂ​ർ ചു​രം റോ​ഡി​നെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും വി​മാ​ന​ത്താ​വ​ള പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടും പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ​കെ​വി​വി​ഇ​എ​സ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​ത്യാ​ട്ട്, കേ​ള​കം മേ​ഖ​ല വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് റെ​ജി ക​ന്നു​കു​ഴി​യി​ൽ, സെ​ക്ര​ട്ട​റി ടി​ന്‍റോ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ സി​ബി എം.​സി. എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.