യൂ​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ യു​വ​തി യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം
Tuesday, January 15, 2019 10:58 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം ജി​ല്ലാ, സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ല്ല​യി​ലെ 18-25 പ്രാ​യ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വ​തി യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം. പൊ​തു​വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം, ആ​ശ​യ​ങ്ങ​ൾ വ്യ​ക്ത​ത​യോ​ടെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വാ​ക്ചാ​തു​ര്യം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ജി​ല്ലാ​ത​ല യൂ​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ്സ്ക്രീ​നിം​ഗ് 17, 18, 19 തീ​യ​തി​ക​ളി​ൽ ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ്, നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ജി​ല്ലാ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.