പു​ന​ലൂ​ർ -പാ​ല​ക്കാ​ട് സൂ​പ്പ​ർ ഡീ​ല​ക്സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം
Wednesday, January 16, 2019 11:28 PM IST
പു​ന​ലൂ​ർ: പു​ന​ലു​ർ -പാ​ല​ക്കാ​ട് സൂ​പ്പ​ർ ഡീ​ല​ക്സ് സ​ർ​വീ​സ് കെഎ​സ്​ആ​ർടിസി പു​ന​രാ​രം​ഭി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ള​ക്ഷ​ൻ കു​റ​വാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു മൂ​ന്നു മാ​സം മു​മ്പ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്.
രാ​ത്രി 8.15നാ​യി​രു​ന്നു പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സ് പു​റ​പ്പെ​ട്ടി​രു​ന്ന​ത്. സ​മ​യം മാ​റ്റി രാ​വി​ലെ 6.30 ന് ​പു​ന​ലൂ​രി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.​ നി​ല​വി​ൽ രാ​വി​ല​ത്തെ സ​മ​യ​ത്ത് പു​ന​ലൂ​രി​ൽ നി​ന്നും കോ​ട്ട​യം, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
സു​ൽ​ത്താ​ൻ ബ​ത്തേ​രി - പു​ന​ലൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റി​ന് ബ​ദ​ലാ​യി പു​ന​ലൂ​രി​ൽ നി​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യ്ക്ക് ഒ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് സ​ർ​വീ​സ് വൈ​കു​ന്നേ​രം അഞ്ചിന് ഇ​തേ റൂ​ട്ടി​ൽ തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.​പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ബാം​ഗ്ലൂ​രി​ന് ഒ​രു സൂ​പ്പ​ർ ഡീ​ല​ക്സ് , സൂ​പ്പ​ർ എ​ക്സ്പ്ര​സ് സ​ർ​വീ​സു​കൂ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. ഇ​പ്പോ​ൾ സ്വ​കാ​ര്യ സ​ർ​വീ​സു​ക​ളി​ൽ അ​മി​ത ചാ​ർ​ജ് ന​ൽ​കി​യാ​ണ് യാ​ത്ര​ക്കാ​ർ ബാം​ഗ്ലൂ​രി​ന് പോ​കു​ന്ന​ത്. ‌
​പു​ന​ലൂ​രി​ൽ നി​ന്നും ദി​വ​സേ​ന ബാം​ഗ്ലൂ​രി​നും തി​രി​കെ പു​ന​ലൂ​രി​നും സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ഞ്ചോ​ളം സ്വ​കാ​ര്യ ടൂ​റി​സ്റ്റ് കോ​ച്ചു​ക​ളാ​ണ് നി​ല​വി​ൽ ഓ​ടു​ന്ന​ത്.​ബാം​ഗ്ലൂ​ർ സ​ർ​വീ​സ് ആ​രം​ഭി​യ്ക്കു​ന്ന പ​ക്ഷം ഉ​യ​ർ​ന്ന രീ​തി​യി​ലു​ള​ള ക​ള​ക്ഷ​ൻ ല​ഭി​യ്ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.