അ​ധ്യാ​പ​ക​രി​ല്ല; പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം പ​രാ​ജ​യ​പ്പെ​ടുന്നെന്ന്
Wednesday, January 16, 2019 11:28 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​തെ​യും എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​യ​മ​നം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​തെ​യും വ​രു​ന്ന​തി​നാ​ൽ അ​ധ്യാ​പ​ക​രി​ല്ലാ​തെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​രോ​പി​ച്ചു.​ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ എ​ൽ​പിഎ​സ്എ, യുപിഎ​സ്​എ, എ​ച്ച്എ​സ്എ ത​സ്തി​ക​ക​ളി​ൽ 13000 ത്തോ​ളം ഒ​ഴി​വു​ക​ൾ സം​സ്ഥാ​ന​ത്ത് ഉ​ള്ള​താ​യി സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.​
പിഎ​സ് സി ലി​സ്റ്റ് നി​ല​വി​ലു​ള്ള ജി​ല്ല​യി​ൽ പോ​ലും ഈ ​ഒ​ഴി​വു​ക​ൾ നി​ക​ത്തു​വാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നി​ല്ല. നി​ല​വി​ലു​ള്ള പ്രൊ​ട്ട​ക്റ്റ​ഡ് അ​ധ്യാ​പ​ക​രെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പു​ന​ർ​വി​ന്യ​സി​ക്കു​വാ​ൻ സ​മ്മ​ത​മാ​ണെ​ന്ന് മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്.
പ്രൊ​ട്ട​ക്റ്റ​ഡ് അ​ധ്യാ​പ​ക​രു​ടെ പേ​ര് പ​റ​ഞ്ഞ് പിഎ​സ് സി ലി​സ്റ്റി​ൽ നി​ന്നും​സ​ർ​ക്കാ​ർ നി​യ​മ​നം ന​ട​ത്താ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. 2016 ജ​നു​വ​രി 26 ന് ​ശേ​ഷം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ കെഇആ​ർ നി​യ​മ​പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​ന അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ശ​മ്പ​ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. 3000 ത്തോ​ളം ഈ ​അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​ഇആ​ർദേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡറി ഏ​കീ​ക​ര​ണം പി​ൻ​വ​ലി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ധ്യാ​പ​ക​രു​ടെ​യും മാ​നേ​ജ​ർ​മാ​രു​ടെ​യും സം​യു​ക്ത സ​മ​ര​സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ 21 ന് ​ന​ട​ക്കു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലും ധ​ർ​ണയി​ലും ജി​ല്ല​യി​ൽ നി​ന്നും 500 അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​വാ​നും അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.​
കൊ​ല്ലം വൈഎംസിഎ​യി​ൽ ന​ട​ന്ന മാ​നേ​ജേ​ഴ്സ് മീ​റ്റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​റെ​ക്സ്, കെ.​ഗു​ലാ​ബ് ഖാ​ൻ ,അ​നി​ൽ ഇ​സ്മാ​യി​ൽ, സി​ബി അ​ല​ക്സ്, വി. ​ലെ​നി​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി.​ഉ​ല്ലാ​സ് രാ​ജ്, ടി.​കെ.​അ​ബ്ദു​ൾ വാ​ഹീ​ദ്, ഗി​രീ​ഷ് കു​മാ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.