കു​ടും​ബ​ശ്രീ നാ​നോ​ മാ​ര്‍​ക്ക​റ്റ് ആ​രം​ഭി​ച്ചു
Sunday, January 20, 2019 11:47 PM IST
താ​മ​ര​ശേ​രി:​ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സി​ല്‍ നാ​നോ​മാ​ര്‍​ക്ക​റ്റ് ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സം​രം​ഭ​ക​ര്‍ ത​യ്യാ​റാ​ക്കു​ന്ന ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് നാ​നോ​മാ​ര്‍​ക്ക​റ്റി​ന്‍റെ ല​ക്ഷ്യം. സം​രം​ഭ​ക​രു​ടെ ഉ​ത്പന്ന​ങ്ങ​ള്‍​ക്ക് മാ​ന്യ​മാ​യ വി​ല ന​ല്‍​കി സി​ഡി​എ​സ് എ​ടു​ക്കു​ക​യും അ​ത് വി​ല്പ​ന ന​ട​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
ഈ ​ന​വീ​ന രീ​തി​യി​ലൂ​ടെ സം​രം​ഭ​ക​ര്‍​ക്ക് ഒ​രു വി​പ​ണി​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നു. ആ​ഴ്ച ച​ന്ത​യും, മാ​സ​ച​ന്ത​യും സി​ഡി​എ​സ് ന​ട​ത്തി​വ​രു​ന്നു​ണ്ട്. വി​വി​ധ ത​രം അ​ച്ചാ​റു​ക​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, നാ​ട​ന്‍ അ​വി​ല്‍, മ​സാ​ര​പൊ​ടി​ക​ള്‍, നാ​ട​ന്‍ പ​ല​ഹാ​ര​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ ഇ​പ്പോ​ള്‍ നാ​നോ​മാ​ര്‍​ക്ക​റ്റി​ല്‍ ല​ഭ്യ​മാ​ണ്. സി​ഡി​എ​സി​ലെ സൂ​ക്ഷ്മ സം​രം​ഭ ഉ​പ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​നോ​മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.