യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, January 21, 2019 12:44 AM IST
പോ​ത്ത​ൻ​കോ​ട്: വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കു​റ​ക്ക​ട ച​രു​വി​ള​വീ​ട്ടി​ൽ അ​ജി​ത്ത് (27, ഉ​ണ്ണി), ന​ന്ദു (28), വെ​യി​ലൂ​ർ മാ​ർ​ത്താ​ണ്ഡം​കു​ഴി സു​ധീ​ഷ് ഭ​വ​നി​ൽ നി​തീ​ഷ് (27, മൊ​ട്ട ), ശാ​സ്ത​വ​ട്ടം കോ​ള​നി​യി​ൽ ബ്ലോ​ക്ക് 35 ൽ ​ന​ന്ദീ​ഷ് (21, ശ്രീ​ക്കു​ട്ട​ൻ), ചി​റ​യി​ൻ​കീ​ഴ് അ​ര​യ​ത്തു​മു​ത്തി ല​ക്ഷം​വീ​ടു കോ​ള​നി​യി​ൽ അ​ജി​ത്ത് (23 ) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശാ​സ്ത​വ​ട്ടം മാ​ർ​ത്താ​ണ്ഡം​കു​ഴി ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ അ​നീ​ഷി​നെ വീ​ട്ടി​ൽ ക​യ​റി​വെ​ട്ടു​ക​യും ക​മ്പി​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വ്യ​ക്തി വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ ജെ. ​അ​ജ​യ​ൻ, ഗ്രേ​ഡ് എ​സ്ഐ ജ​യ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ഗി​രീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ, മ​റ്റ് പോ​ലീ​സു​കാ​രാ​യ സ​ജീ​ദ്, അ​പ്പു, ഹ​രി, മ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
ആ​റ്റി​ങ്ങ​ൽ, ചി​റ​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, മോ​ഷ​ണം, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​വ​രെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.