പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​യി ഗ്രാ​മ​പൂ​ർ​ണി​മ ഇ​ക്കോ​ഷോ​പ്പ് ‌‌
Monday, January 21, 2019 10:55 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​യി ഗ്രാ​മ​പൂ​ര്‍​ണി​മ ഇ​ക്കോ​ഷോ​പ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ​യും ജൈ​വ​ക്ല​സ്റ്റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി​ഭ​വ​ന് സ​മീ​പ​ത്ത് ആ​രം​ഭി​ച്ച ഇ​ക്കോ​ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.

നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, വി​ത്തി​ന​ങ്ങ​ള്‍, പ​ച്ച​ക്ക​റി തൈ​ക​ള്‍, ജൈ​വ വ​ള​ങ്ങ​ള്‍, കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ ഉ​ത്പാ​ദ​നോ​പാ​ദി​ക​ളും മി​ത​മാ​യ നി​ര​ക്കി​ല്‍ ഇ​ക്കോ​ഷോ​പ്പി​ലൂ​ടെ ല​ഭി​ക്കും. കൂ​ടാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ ഇ​ക്കോ​ഷോ​പ്പി​ലൂ​ടെ വി​റ്റ​ഴി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

പ്ര​ള​യം ഏ​റെ ബാ​ധി​ച്ച പ​ഞ്ചാ​യ​ത്തി​ലെ കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം സാ​ധ്യ​മാ​യ​ത്. ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും, പ്ര​ള​യ​ശേ​ഷം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യാ​നും, പു​തി​യ കൃ​ഷി​യ്ക്ക് ആ​വ​ശ്യ​മാ​യ വി​ത്തു​ക​ളും ന​ടീ​ല്‍​വ​സ്തു​ക്ക​ളും വ​ള​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​വാ​നും പ​ഞ്ചാ​യ​ത്തി​നും കൃ​ഷി​വ​കു​പ്പി​നും സാ​ധി​ച്ചു.

ഇ​ങ്ങ​നെ ഉ​ത്പാ​ദി​പ്പി​ച്ച കാ​ര്‍​ഷി​ക വ​സ്തു​ക്ക​ളാ​ണ് ഇ​ക്കോ​ഷോ​പ്പി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ശേ​ഷം, ഇ​ത്ര​യും കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ഇ​ക്കോ​ഷോ​പ്പി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും സ​ന്തോ​ഷം.

ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ഇ​ക്കോ​ഷോ​പ്പി​ന്‍റെ നി​ര്‍​മി​തി​യ്ക്കാ​യി ല​ഭി​ച്ച​ത്. ആ​ദ്യം ത​യാ​റാ​ക്കി​യ ഇ​ക്കോ​ഷോ​പ്പ് പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി പൂ​ര്‍​ണ​മാ​യും ന​ശി​ച്ചി​രു​ന്നു.
പി​ന്നീ​ട് കൃ​ഷി​ഭ​വ​ന് സ​മീ​പ​ത്ത് ആ​രം​ഭി​ച്ച​താ​ണ് ഗ്രാ​മ​പൂ​ര്‍​ണ്ണി​മ ഇ​ക്കോ​ഷോ​പ്പ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ​റി മാ​ത്യു സാം ​ആ​ദ്യ വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക്രി​സ്റ്റ​ഫ​ര്‍​ദാ​സ്, ല​താ ചെ​റി​യാ​ന്‍, സാ​റാ​മ്മ ഷാ​ജ​ന്‍, ആ​നി ജോ​സ​ഫ്, ഗ്രാ​മ​പൂ​ര്‍​ണ്ണി​മ ഇ​ക്കോ​ഷോ​പ്പ് സെ​ക്ര​ട്ട​റി ഫി​ലി​പ്പ് എ​ബ്ര​ഹാം, പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് ന​ക്രം​കു​ള​ത്ത്, കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ ജോ​ര്‍​ജ് ബോ​ബി, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ക​വി​ത തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌