സ്നേ​ഹ സാ​ന്ത്വ​ന​മാ​യി മാ​ർ സ്ലീ​വ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ
Friday, February 15, 2019 10:14 PM IST
മു​രി​ക്കാ​ശേ​രി: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വാ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ മു​ടി മു​റി​ച്ചു​ന​ൽ​കും. കാ​ൻ​സ​ർ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​ടി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് വി​ഗ് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ടി​യാ​ണ് ദാ​നം​ചെ​യ്യു​ന്ന​ത്. കീ​മോ തെ​റാ​പ്പി ചി​കി​ത്സാ​ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ൾ​ക്കു​ണ്ടാ​കു​ന്ന മു​ടി​കൊ​ഴി​ച്ചി​ലും ഇ​തു സൃ​ഷ്ടി​ക്കു​ന്ന ഒ​റ്റ​പ്പെ​ട​ലും ഏ​കാ​ന്ത​ത​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ടി​ദാ​നം. മാ​ർ സ്ലീ​വ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും അ​വ​രു​ടെ സ​ഹോ​ദ​രി​മാ​രും അ​മ്മ​മാ​രും ഉ​ൾ​പ്പെ​ടെ 35 പേ​രാ​ണ് മ​ഹ​ത്താ​യ ത്യാ​ഗ​ത്തി​ന് സ​ന്ന​ദ്ധ​രാ​യി​രി​ക്കു​ന്ന​ത്. മാ​ർ സ്ലീ​വ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ സ​ർ​ഗ​ക്ഷേ​ത്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മു​ടി​ദാ​നം - വി​ഗ്ദാ​നം എ​ന്ന പ്രോ​ഗ്രം കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 18-ന് ​കോ​ള​ജി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. എം.​ജെ. മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്യും. 25,000 രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന വി​ഗ് വാ​ങ്ങി ധ​രി​ക്കു​വാ​ൻ സാ​ന്പ​ത്തി​ക​ശേ​ഷി​യി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ മു​ടി ദാ​നം​ചെ​യ്യു​ന്ന​ത്.
രാ​വി​ലെ 11-ന് ​കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ കോ​ള​ജ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഇ​ടു​ക്കി കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, ഫി​ലിം സ്റ്റാ​ർ ജാ​ഫ​ർ ഇ​ടു​ക്കി, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് തു​ന്പ​നി​ര​പ്പേ​ൽ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, വാ​ർ​ഡ് മെ​ന്പ​ർ ഫെ​ബി​ൻ രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ഫി ബാ​ബു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മു​ടി​ദാ​നം.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കീ​മോ​തെ​റാ​പ്പി ചി​കി​ൽ​സ​യു​ടെ ഭാ​ഗ​മാ​യി മു​ടി ന​ഷ്ട​പ്പെ​ട്ട ഒ​രു കാ​ൻ​സ​ർ രോ​ഗി​ക്ക് സൗ​ജ​ന്യ​മാ​യി വി​ഗ് ന​ൽ​കും. മു​ടി​ദാ​നം പ​രി​പാ​ടി​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ബ​ർ​സാ​ർ ഫാ. ​മാ​ത്യു ക​രോ​ട്ട് കൊ​ച്ച​റ​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജ​യ്മോ​ൻ വ​ർ​ഗീ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​ബി​ൻ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ദീ​പ​ക് ജോ​സ​ഫ്, ജോ​ബി​ൻ ജോ​ർ​ജ്, സി​സ്റ്റ​ർ ദീ​പ ജോ​ണ്‍ എ​സ്ഡി, ഡ​സ്ന മേ​രി അ​ഗ​സ്റ്റി​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.