ച​ർ​ച്ച് പ്രോ​പ്പ​ർ​ട്ടി ബി​ൽ അം​ഗീ​ക​രി​ക്ക​രു​ത്: ഇ​ടു​ക്കി രൂ​പ​ത ജാ​ഗ്ര​താ സ​മി​തി
Saturday, February 16, 2019 10:42 PM IST
ചെ​റു​തോ​ണി: കേ​ര​ള നി​യ​മ​പ​രി​ഷ്കാ​ര സ​മി​തി കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്വ​ത്തി​നെ സം​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന ച​ർ​ച്ച് പ്രോ​പ്പ​ർ​ട്ടി ബി​ൽ -2019 സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ഇ​ടു​ക്കി രൂ​പ​ത ജാ​ഗ്ര​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ ബി​ല്ലി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ച​ർ​ച്ച് ട്രൈ​ബൂ​ണ​ൽ അ​നാ​വ​ശ്യ ച​ർ​ച്ച​ക​ൾ​ക്കും നി​യ​മ​യു​ദ്ധ​ത്തി​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. സ​ഭ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​ർ ട്രൈ​ബൂ​ണ​ലി​ൽ ക​ട​ന്നു​വ​രു​ന്ന​തി​നും ത​ത്ഫ​ല​മാ​യി സ​ഭ​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കും.
നി​ല​വി​ൽ എ​ല്ലാ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കും അ​വ​രു​ടെ സ്വ​ത്തു​ക്ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്ര​മീ​ക​രി​ക്കു​ന്ന​തി​നും സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.
ഓ​രോ ഇ​ട​വ​ക​ക​ളി​ലും പാ​രി​ഷ് കൗ​ണ്‍​സി​ലു​ക​ളും ട്ര​സ്റ്റി​മാ​രും അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.
രൂ​പ​താ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലു​ക​ളും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലു​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക​ളും രൂ​പ​താ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​ന്നു.
ഇ​ട​വ​ക​ക​ളു​ടെ​യും രൂ​പ​ത​ക​ളു​ടെ​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും സ്വ​ത്തു​ക്ക​ളെ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ക്കു​ന്ന​ത് അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലു​ള്ള സ​മി​തി​ക​ളാ​ണ്.
ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യാ​ൽ ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നും നി​ല​വി​ൽ സു​ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ച​ർ​ച്ച് പ്രോ​പ്പ​ർ​ട്ടി ബി​ല്ലി​ന് യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ല.
ഇ​ടു​ക്കി രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ ജാ​ഗ്ര​താ സ​മി​തി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ബി​നോ​യി മ​ഠ​ത്തി​ൽ, ഷാ​ജി വൈ​ക്ക​ത്ത്പ​റ​ന്പി​ൽ, ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട്, ഫാ. ​പ്രി​ൻ​സ് ഉ​റു​ന്പി​ൽ, ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, ഫാ. ​ജ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, ജോ​സ​ഫ് കു​ര്യ​ൻ, ആ​ന്‍റ​ണി മു​നി​യ​റ, ഷാ​ജി ഈ​ഴ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.