മ​ര​ത്തി​ൽ കു​ടു​ങ്ങി​യ ആ​ൾ​ക്ക് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി
Monday, February 18, 2019 1:09 AM IST
വി​ഴി​ഞ്ഞം: മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ൽ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ മ​ധ്യ​വ​യ​സ്ക​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.
കോ​വ​ളം മു​ട്ട​യ്ക്കാ​ട് തോ​ട്ടി​ൻ ക​ര​വീ​ട്ടി​ൽ സ​ജീ​വ് (47) നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ ഇ​രു​പ​ത്ത​ഞ്ച​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​ഹാ​ഗ​ണി മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ബോ​ധ​ക്ഷ​യ​മു​ണ്ടാ​യ ഇ​യാ​ൾ മ​ര കൊ​മ്പു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തി​ലെ ഫ​യ​ർ​മാ​ൻ സ​ജീ​ഷ് ജോ​ൺ മ​ര​ത്തി​ൽ ക​യ​റി വ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ താ​ഴെ​യി​റ​ക്കി.​തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു.