ഓ​ട്ടോ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്
Monday, February 18, 2019 1:49 AM IST
മ​ട്ട​ന്നൂ​ർ: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ലെ കു​ട്ടി അ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ഉ​രു​വ​ച്ചാ​ൽ-​ശി​വ​പു​രം റോ​ഡി​ൽ വെ​ള്ളി​ലോ​ട് ചാ​പ്പ​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ളാ​രി സ​ൽ​മാ​സ് മ​ൻ​സി​ലി​ൽ റ​ഹ്മ​ത്ത് (32), ശ​ഹാ​ന (6), റി​സ (13), സ​ൽ​മ (30), റി​ഫ (3) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കാ​വും​മ്പ​ടി​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ നി​ന്ന് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.