ട്രെയിനിൽ നിന്ന് ഫോ​ൺ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ച‍​യാ​ളെ പി​ടി​കൂ​ടി
Tuesday, February 19, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന മ​ല​ബാ​ർ എ​ക്‌​സ്പ്ര​സി​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മം.
എ​സി കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ജോ​ൺ തോ​മ​സി​ന്‍റെ ഐ​ഫോ​ൺ ആ​ണ് ത​ട്ടി​പ്പ​റി​ച്ച​ത്. ബി​ഹാ​ർ സ്വ​ദേ​ശി മ​ഹ​മ്മ​ദ് ഹ​സീ​ബാ​ണ് ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് ഓ​ടാ​ൻ ശ്ര​മി​ച്ച​ത്.
ഇ​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യപ്പോഴാ​ണ് സംഭവം.