പാ​ല​ക്ക​യത്ത് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, February 20, 2019 1:00 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​വും, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും, നി​ല​ന്പൂ​ർ ട്രൈ​ബ​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റും സം​യു​ക്ത​മാ​യി ആ​ദി​വാ​സി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. പാ​ല​ക്ക​യം ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പാ​ല​ക്ക​യം കോ​ള​നി മൂ​പ്പ​നും വാ​ർ​ഡ് മെ​ന്പ​റു​മാ​യ പാ​ല​ക്ക​യം കൃ​ഷ്ണ​ൻ​കു​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്യാ​ന്പി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ത്തി​ലെ അ​തി വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. പാ​ല​ക്ക​യം മു​തു​വാ​ൻ കോ​ള​നി, കാ​ട്ടു​നാ​യ്ക്ക​കോ​ള​നി, വെ​റ്റി​ല​ക്കൊ​ല്ലി കോ​ള​നി, എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം ആ​ളു​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. ചാ​ലി​യാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​എ​ൻ.​അ​നൂ​പ്, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ജാ​സ്മി​ൻ, ഫി​സി​ഷ്യ​ൻ സി​ജു​കു​മാ​ർ, ഡോ.​പ്ര​വീ​ണ, കു​ട്ടി​ക​ളു​ടെ സ്പെ​ഷ​ലി​സ്റ്റ് ഡോ.​ജു​മാ​ൻ എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.
ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വ​ഹീ​ദ റ​ഹ്മാ​ൻ, ക​ല്യാ​ണി, വി​വി​ധ കോ​ള​നി​യി​ലെ മൂ​പ്പന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ​ർ​മ​സി​സ്റ്റ് സു​രേ​ഷ് കു​മാ​ർ, ശ്രീ​ജ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് കെ.​ക​മ്മ​ത്ത്, എ​ൽ.​എ​സ്.​ഷെ​റി​ൻ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എം.​പി.​സു​നു, ആ​ശാ​പ്ര​വ​ർ​ത്ത​ക മി​ശ ഫ്രാ​ൻ​സി​സ്, ഡ്രൈ​വ​ർ​മാ​രാ​യ അ​നൂ​പ് ഡാ​നി​യേ​ൽ, കെ.​ഇ​ല്ലി​യാ​സ് എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.