മി​നി ഒാഡി​റ്റോ​റി​യവും വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രവും ഉദ്ഘാടനം ചെയ്തു
Wednesday, February 20, 2019 1:14 AM IST
നെ​ടു​മ​ങ്ങാ​ട്: പ്ര​തി​സ​ന്ധി​ക​ളി​ൽ സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സം ജ​ന​മ​ന​സു​ക​ളി​ലു​ണ്ട​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ പ​തി​നൊ​ന്നാം​ക​ല്ലി​ൽ നി​ർ​മി​ച്ച മി​നി ഒാഡി​റ്റോ​റി​യം,വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പി​എം​എ​വൈ ,ലൈ​ഫ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട ആ​ദ്യ ഗ​ഡു വി​ത​ര​ണ​വും സു​ശീ​ല ഗോ​പാ​ല​ൻ സ്മാ​ര​ക പാ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.​സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ,വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ലേ​ഖ വി​ക്ര​മ​ൻ,സ്റ്റാ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​ഹ​രി​കേ​ശ​ൻ നാ​യ​ർ,ആ​ർ.​മ​ധു,ടി.​ആ​ർ.​സു​രേ​ഷ്,കെ.​ഗീ​ത​കു​മാ​രി,റ​ഹി​യാ​ന​ത്ത് ബീ​വി,കൗ​ൺ​സി​ല​ർ​മാ​രാ​യ വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ,ടി.​അ​ർ​ജു​ന​ൻ,സു​മ​യ്യ മ​നോ​ജ് ,സെ​ക്ര​ട്ട​റി ബീ​ന എ​സ്. കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.