യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​സ്തു​ത പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സി​പി​എം
Sunday, March 17, 2019 9:28 PM IST
മാ​വേ​ലി​ക്ക​ര: കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് തെ​ക്കു​വ​ശ​ത്ത്, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വ​ലി​യ കു​ള​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ വ​സ്തു​ത പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം മാ​വേ​ലി​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക ആ​ശാ രാ​ജി​ന്‍റെ ഭ​ർ​ത്താ​വ്, പു​തി​യ​കാ​വ് അ​നി​ഴം വീ​ട്ടി​ൽ ആ​ർ. ര​ഞ്ജി​ത്തി​നെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 11ന് ​രാ​ത്രി മു​ത​ലാ​ണ് ര​ഞ്ജി​ത്തി​നെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. 13ന് ​രാ​വി​ലെ പ​ത്തി​ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ആ​ണ് മൃ​ത​ശ​രീ​രം കു​ള​ത്തി​ൽ കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.