അ​ന​ന്തു കൊ​ല​ക്കേ​സ്: ഒ​ളി​വി​ൽ പോ​യ പ്ര​തി സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ഞ്ചി​റ​വി​ള സ്വ​ദേ​ശി അ​ന​ന്തു ഗി​രീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ൾ സം​സ്ഥാ​നം വി​ട്ട​താ​യി പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
അ​ന​ന്തു​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​മേ​ഷാ​ണ് സം​സ്ഥാ​ന​ത്തു നി​ന്നും ക​ട​ന്ന​ത്. പോ​ലീ​സ് സം​ഘം സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള ഇ​യാ​ളു​ടെ ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന.
കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത സു​മേ​ഷ് ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ​വ​രും പി​ടി​യി​ലാ​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​നു ശേ​ഷം ചെ​ന്നൈ​യി​ലേ​ക്കു ക​ട​ന്ന ശ​ര​ത്തി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​വി​ടെ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ക്ര​മി സം​ഘം പ​ട്ടാ​പ്പ​ക​ൽ ക​ര​മ​ന​യ്ക്കു സ​മീ​പ​ത്തു നി​ന്നും അ​ന​ന്തു​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.
ഇ​തി​ന​ടി​യി​ൽ ഒ​രു സു​ഹൃ​ത്ത് അ​ന​ന്തു​വി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഈ ​കോ​ളി​നു പി​ന്നാ​ലെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​വു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ര​മ​ന​യി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു നി​ന്നും അ​ന​ന്തു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
കൊ​ഞ്ചി​റ​വി​ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ടി​പി​ടി​യെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.