കാ​ട്ടാ​ക്ക​ട​യി​ലെ ജ​ല​സ​മൃ​ദ്ധി ക​ണ്ട​റി​യാ​ൻ നെ​ത​ർ​ലന്‍ഡ്സ് സം​ഘ​മെ​ത്തി
Tuesday, March 19, 2019 12:48 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി ക​ണ്ട​റി​യാ​ൻ നെ​ത​ർ​ല​ന്‍ഡ്സ് സം​ഘ​മെ​ത്തി.
നെ​ത​ർ​ലന്‍ഡ്സി​ലെ ദു​ര​ന്ത ല​ഘൂ​ക​ര​ണ വി​ദ​ഗ്ധ​രാ​യ സൈ​മ​ൻ വാ​ർ​മ​ർ​ഡം, പോ​ൾ വാ​ൻ​മീ​ൽ, പാ​സ്ക​ൽ വെ​യ്ക​മ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ണ്ണം​കോ​ട് വാ​ർ​ഡി​ലെ പാ​റ​മ​ട​യി​ൽ നി​ന്നു​ള്ള കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, അ​ണ​പ്പാ​ട് തോ​ട്ടി​ൽ നി​ർ​മി​ച്ച ത​ട​യ​ണ​ക​ൾ, ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള മ​ൺ​ഭി​ത്തി സം​ര​ക്ഷ​ണം എ​ന്നി​വ സം​ഘം ക​ണ്ട​റി​ഞ്ഞു.
ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​ശ​കു​ന്ത​ള​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ എ​ന്നി​വ​ർ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.
പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി ഭൂ​വി​നി​യോ​ഗ ക​മ്മീ​ഷ​ണ​ർ നി​സാ​മു​ദ്ദീ​ൻ അ​വ​ത​രി​പ്പി​ച്ചു.
കേ​ര​ള​ത്തി​ൽ പ്ര​ളാ​യ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി യു​എ​ൻ​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പി​ഡി​എ​ൻ​എ റി​പ്പോ​ർ​ട്ടി​ലേ​യ്ക്ക് സം​യോ​ജി​ത ജ​ല​വി​ഭ​വ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത് നെ​ത​ർ​ല​ന്‍ഡ്സ് സം​ഘ​മാ​ണ്.