തെ​ര​ഞ്ഞെ​ടു​പ്പ്: എ​ക്സൈ​സും വ​നം വ​കു​പ്പും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 20, 2019 12:33 AM IST
നി​ല​ന്പൂ​ർ: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് അ​ബ്കാ​രി മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാൻ എ​ക്സൈ​സ്, ഫോ​റ​സ്റ്റ് വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.
ക​രു​ളാ​യി റേ​ഞ്ചി​ലെ പ​ടു​ക്ക വ​നം സ്റ്റേ​ഷ​നും നി​ല​ന്പൂ​ർ എ​ക്സൈ​സ് റേ​ഞ്ചും ചേ​ർ​ന്ന് മൂ​ത്തേ​ടം, പ​ഞ്ചാ​യ​ത്തി​ലെ ചീ​നി​ക്കു​ന്ന്, തീ​ക്ക​ടി, ബാ​ലം​കു​ളം വ​ന മേ​ഖ​ല​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
നി​ല​ന്പൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റെ​ജി തോ​മ​സ്, സി​ഇ​ഒ​മാ​രാ​യ അ​ബ്ദു​ൾ റ​ഷീ​ദ്, റി​ജു, ഏ​ഞ്ച​ലി​ൻ ചാ​ക്കോ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ദീ​പ്, എം.​ജെ.​മ​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.