പ​ള്ളി​ത്തോ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം
Friday, March 22, 2019 10:14 PM IST
തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട്, ചെ​ല്ലാ​നം ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​കു​ന്നു. ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി​യ​തോ​ടെ​യാ​ണ് യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ​ത്. രാ​വി​ലെ ഒ​ന്പ​തി​നു​ശേ​ഷ​മു​ള്ള ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ പ​ത്ത​ര​യ്ക്കു​ള്ള ചെ​ല്ലാ​നം കു​ത്തി​യ​തോ​ട് ബ​സ്, 11.30നു​ള്ള ചെ​ല്ലാ​നം, ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ള്ള സ​ർ​വീ​സ് എ​ന്നി​വ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള സ​ർ​വീ​സു​ക​ളു​ടെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല.

നി​ല​വി​ൽ ചേ​ർ​ത്ത​ല ചെ​ല്ലാ​നം റൂ​ട്ടി​ലെ ക​ഐ​സ്ആ​ർ​ടി​സി​യു​ടെ പ​ത്തി​ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​റ്റും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ചെ​ല്ലാ​നം പ​ള്ളി​ത്തോ​ട് നി​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യം ക​ഐ​സ്ആ​ർ​ടി​സി ബ​സാ​ണ്. ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന ഒ​രു റൂ​ട്ടു കൂ​ടി​യാ​ണ് ചെ​ല്ലാ​നം. അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് ചെ​ല്ലാ​ന​ത്തേ​യ്ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.