കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും
Friday, March 22, 2019 10:39 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ൽ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ചേ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സ​മാ​പ​ന​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ധ്യാ​ന​ഗു​രു ഫാ. ​ഡൊ​മി​നി​ക് വാ​ള·​നാ​ൽ നേ​തൃ​ത്വം ന​ല്കും. ഉ​ച്ച​ക​ഴി​ഞ്ഞു 3.30 മു​ത​ൽ പ​ത്തു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​നും ധ്യാ​ന​വും. കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സി​ലിം​ഗി​നു​മാ​യി രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.