ന​രേ​ന്ദ്ര മോ​ദി​യും പി​ണ​റാ​യി​യും ഒ​രു നാ​ണ​യ​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ൾ: ആ​ര്യാ​ട​ൻ
Saturday, March 23, 2019 12:25 AM IST
കൊ​ണ്ടോ​ട്ടി: കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഭ​ര​ണം രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ന​ട്ടെ​ല്ല് ത​ക​ർ​ത്തു​വെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. മോ​ദി​യും പി​ണ​റാ​യി​യും ഒ​രു നാ​ണ​യ​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളെ കൊ​ന്നു​ത​ള്ളു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ങ്കി​ൽ ചെ​റു​പ്പ​ക്കാ​രെ അ​രി​ഞ്ഞ് കൊ​ല്ലു​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യം. എ​ന്നി​ട്ട് കൊ​ല​യെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് സി​പി​എം നേ​തൃ​ത്വ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.​പ്ര​ള​യ​ഫ​ണ്ട് സി​പി​എം കീ​ശ​യിലാ​ക്കി വ​നി​താ​മ​തി​ലി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​ക്കും ചി​ല​വാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​കെ.​ആ​ലി​ബാ​പ്പു അ​ധ്യ​ക്ഷ​നാ​യി. സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​കു​ട്ടി, പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ.​ല​ത്തീ​ഫ്, എം​എ​ൽ​എ​മാ​രാ​യ ടി.​വി.​ഇ​ബ്രാ​ഹിം, എം.​ഉ​മ്മ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​എ.​ക​രീം, മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ.​ജ​ബ്ബാ​ർ​ഹാ​ജി, സെ​ക്ര​ട്ട​റി അ​ശ്റ​ഫ് മ​ടാ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​സി.​അ​ബ്ദു​റ​ഹി​മാ​ൻ, പി.​എ.​അ​ബ്ദു​ൽ അ​ലി, എ.​ഷൗ​ക്ക​ത്ത​ലി​ഹാ​ജി, കെ.​എം.​എ.​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.