പ​ന്പ​യി​ലെ ജ​ല​നി​ര​പ്പ് മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 1.5 അ​ടി​യി​ൽ താ​ഴെ
Sunday, March 24, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യ​ത്തേ​ക്കാ​ൾ ഇ​ക്കു​റി ഒ​ന്ന​ര​യ​ടി​യി​ലേ​റെ ജ​ല​നി​ര​പ്പ് പ​ന്പാ ന​ദി​യി​ൽ മാ​ത്രം താ​ണി​ട്ടു​ണ്ട്. തീ​ര​ത്തെ 60 ശ​ത​മാ​നം കി​ണ​റു​ക​ളി​ലും വെ​ള്ള​മി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ ഭൂ​ഗ​ർ​ഭ ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ട്ടു​ള്ള​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് 40 ശ​ത​മാ​നം കി​ണ​റു​ക​ളി​ൽ ജ​ലം അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ആ​റ​ന്മു​ള​യി​ൽ മു​ട്ട​റ്റം മാ​ത്ര​മാ​ണ് വെ​ള്ളം. എ​ന്നാ​ൽ ന​ദി​യു​ടെ അ​ടി​ത്ത​ട്ട് ഇ​വി​ടെ ആ​റു​മീ​റ്റ​റി​ൽ അ​ധി​കം താ​ഴ്ന്ന​തി​നാ​ൽ സ​മു​ദ്ര നി​ര​പ്പി​ന് സ​മ​മാ​യി ജ​ല​നി​ര​പ്പ് എ​ത്തി എ​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം. പ​ന്പാ ന​ദി​യി​ലെ മ​ണ​ൽ​പു​റ്റ് എ​ല്ലാ വ​ർ​ഷ​വും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ട്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ച്ച് അ​ടി​ത്ത​ട്ട് താ​ഴ്ത്തു​ന്ന​താ​ണ് ഇ​തി​നു​കാ​ര​ണം. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് ഇ​തി​ന് കാ​ര​ണ​ക്കാ​ർ.

അ​ശാ​സ്ത്രീ​യ​മാ​യി ന​ദി​യു​ടെ അ​ടി​ത്ത​ട്ട് താ​ഴ്ന്ന​താ​ണ് ഈ ​മേ​ഖ​ല​യി​ലെ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. താ​ത്കാ​ലി​ക നേ​ട്ട​ത്തി​നാ​യി ന​ദി​യു​ടെ അ​ടി​ത്ത​ട്ട് കു​ഴി​ക്കു​ന്ന​ത് വ​ൻ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പ​രി​ര​ക്ഷ​ണ സ​മി​തി പ​ല കു​റി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.ഇ​പ്പോ​ഴും ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് ട്ര​ഡ്ജ​ർ കി​ട​പ്പു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്‍​പു​റ്റ് നീ​ക്കം ചെ​യ്ത​ശേ​ഷം പ​ണി​ക​ൾ മ​തി​യാ​ക്കി തീ​ര​ത്ത് അ​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ത്. ഈ ​വ​ർ​ഷ​വും ന​ദി​യു​ടെ അ​ടി​ത്ത​ട്ട് കു​ഴി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന​റി​യു​ന്നു. ട്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ച്ച് ന​ദി​യു​ടെ മ​ധ്യ​ഭാ​ഗം കു​ഴി​ച്ച​തി​നാ​ലും രൂ​ക്ഷ​മാ​യ മ​ണ​ൽ​വാ​ര​ൽ മൂ​ല​വും പ​ന്പ​യു​ടെ വീ​തി പാ​തി​യാ​യി കു​റ​ഞ്ഞു. പ​ണ്ട് 200 മീ​റ്റ​റി​ൽ അ​ധി​കം വീ​തി​യി​ൽ ഒ​ഴു​കി​യ ന​ദി​യു​ടെ ഇ​ന്ന​ത്തെ വീ​തി 100 മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്.

ന​ദി​യു​ടെ മ​ധ്യ​ഭാ​ഗം താ​ഴ്ന്ന​തി​നാ​ൽ തി​ട്ട ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്നു. ചി​ല മേ​ഖ​ല​യി​ൽ തി​ട്ട​യ്ക്ക് പ​ത്ത​ടി​യി​ൽ അ​ധി​കം ഉ​യ​ര​മു​ണ്ട്. ന​ദി പ​ണ്ട് അ​തി​ലും ഉ​യ​ര​ത്തി​ലാ​ണ് ഒ​ഴു​കി​യി​രു​ന്ന​ത് എ​ന്ന് ഇ​ത് തെ​ളി​യി​ക്കു​ന്നു.

ജ​ല​ക്ഷാ​മം മൂ​ലം ജ​ല​വി​ത​ര​ണ ടാ​ങ്കു​ക​ളി​ലേ​ക്ക് വെ​ള്ളം പ​ന്പു​ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ. പ​ന്പ​യു​ടെ പ്ര​ധാ​ന പോ​ഷ​ക​ന​ദി​യാ​യ ക​ക്കാ​ട്ടാ​റാ​ണ് പ​ണ്ട് വേ​ന​ൽ​കാ​ല​ങ്ങ​ളി​ൽ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ക്കാ​ട്ടാ​റി​ൽ വ​ലു​തും ചെ​റു​തു​മാ​യ ആ​റ് അ​ണ​ക്കെ​ട്ടു​ക​ൾ വ​ന്ന​തി​നാ​ൽ പ​ന്പ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വി​ൽ കു​റ​വ് സം​ഭ​വി​ച്ചു.

മൂ​ഴി​യാ​ർ, വേ​ലൂ​ത്തോ​ട് അ​ണ​ക്കെ​ട്ടു​ക​ൾ ന​ല്ലെ​ന​രു ശ​ത​മാ​നം ജ​ല​ത്തേ​യും ത​ട​ഞ്ഞു​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ക്കാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഈ ​അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ത​ട​ഞ്ഞു നി​ർ​ത്തി​യി​രി​ക്കു​ന്ന ജ​ല​ത്തി​ന്‍റെ മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം പു​റം​ത​ള്ളു​ന്നു​ള്ളൂ. അ​ള്ളു​ങ്ക​ൽ, കാ​രി​ക്ക​യം അ​ണ​ക്കെ​ട്ടു​ക​ളും മ​ണി​യാ​ർ, പെ​രു​നാ​ട് - മാ​ന്പാ​റ അ​ണ​ക്കെ​ട്ടു​ക​ളും തു​ട​ർ​ന്ന് വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തു​ന്നു. ശേ​ഷം വ​രു​ന്ന ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ ജ​ലം​മാ​ത്ര​മെ പ​ന്പ​യി​ൽ എ​ത്തു​ന്നു​ള്ളൂ.​
പ​ന്പാ ന​ദി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച പെ​രു​ന്തേ​ന​രു​വി അ​ണ​ക്കെ​ട്ടും ന​ല്ലൊ​രു ശ​ത​മാ​നം ജ​ലം ത​ട​ഞ്ഞു​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.ജി​ല്ല​യി​ൽ റാ​ന്നി​മു​ത​ൽ മാ​ന്നാ​ർ വ​രെ അ​തി​രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​മാ​ണ് ന​ദീ​തീ​ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​ര​ട്ടാ​ർ പു​ന​ർ​ജീ​വ​നം ക​ട​ലാ​സി​ൽ മാ​ത്രം ഒ​തു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ചു. പ​ന്പാ​ന​ദി​യോ​ടു ചേ​ർ​ന്ന് കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വ​രാ​ച്ചാ​ലി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പു​ഞ്ച​പ്പാ​ട​ങ്ങ​ളും വ​റ്റി​വ​ര​ണ്ടു.

കു​ടി​വെ​ള്ള​ത്തി​നാ​യി മ​ല​യോ​ര​ഗ്രാ​മം നെ​ട്ടോ​ട്ട​ത്തി​ൽ

റാ​ന്നി: പ്ര​ള​യാ​ന​ന്ത​ര റാ​ന്നി​യു​ടെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​യി കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി മാ​റി​ക്ക​ഴി​ഞ്ഞു. പ​ന്പാ​ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ച​തി​നൊ​പ്പം തീ​ര​ങ്ങ​ളി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മ​മാ​ണ്.
ക​ടു​ത്ത ചൂ​ടി​ൽ വ​ര​ണ്ടു​ണ​ങ്ങു​ന്ന നാ​ട്ടി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ആ​വ​ശ്യം. പ്ര​ള​യ​ജ​ലം ഉ​യ​ർ​ന്നു താ​ഴ്ന്ന ശേ​ഷ​മു​ള്ള ആ​ദ്യ വേ​ന​ൽ വ​റു​തി​യി​ൽ മ​നു​ഷ്യ​നും ജീ​വ​ജാ​ല​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​മ്പോ​ൾ, കു​ടി​ക്കാ​നോ കു​ളി​ക്കാ​നോ ജ​ല​മെ​വി​ടെ​യെ​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി നെ​ട്ടോ​ട്ട​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

റാ​ന്നി​യു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​ണ് പ​മ്പാ​ന​ദി. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ജ​ലം സാ​ധ​ര​ണ ന​ദി​നി​ര​പ്പി​നേ​ക്കാ​ൾ 20 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ എ​ത്തി നി​ന്ന ശേ​ഷം പി​ൻ​വ​ലി​യു​ക​യാ​യി​രു​ന്നു. പ​മ്പാ​ന​ദി​യി​ൽ ഏ​താ​നും ചി​ല ക​യ​ങ്ങ​ളി​ലൊ​ഴി​കെ ഇ​പ്പോ​ഴു​ള്ള​ത് പാ​ദം മു​ങ്ങാ​ൻ വെ​ള്ളം മാ​ത്ര​മാ​ണ്.
പ​മ്പാ​ന​ദി​യെ ആ​ശ്ര​യി​ച്ചാ​ണ് റാ​ന്നി താ​ലൂ​ക്കി​ലെ അ​റ​യാ​ഞ്ഞി​ലി​മ​ൺ, കു​രു​മ്പ​ൻ മൂ​ഴി, കൊ​ല്ല​മു​ള, വെ​ച്ചു​ച്ചി​റ, കു​ട​മു​രു​ട്ടി, പെ​രു​നാ​ട് ,അ​ടി​ച്ചി​പ്പു​ഴ, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, ഐ​ത്ത​ല, അ​ങ്ങാ​ടി, പു​ത​മ​ൺ- നാ​ര​ങ്ങാ​നം, അ​യി​രൂ​ർ എ​ന്നീ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ൽ​വാ​ര​ലും പ്ര​കൃ​തി ചൂ​ഷ​ണ​വും മൂ​ലം പ​മ്പാ​ന​ദി​യു​ടെ അ​ടി​ത്ത​ട്ട് ക്ര​മാ​തീ​ത​മാ​യി താ​ഴു​ക​യും ജ​ല​നി​ര​പ്പു തീ​ർ​ത്തും കു​റ​യു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം പ്ര​ള​യ​കാ​ല​ത്തെ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കും പി​ന്നീ​ടു​ള്ള നി​ശ്ച​ലാ​വ​സ്ഥ​യും ജ​ലം ഉ​ൾ​വ​ലി​യാ​നു​ണ്ടാ​യ കാ​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​താ​യും വി​ല​യി​രു​ത്തു​ന്നു.

തീ​ര​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലാ​ക​ട്ടെ വെ​ള്ളം ഉ​ൾ​വ​ലി​യു​ന്ന പ്ര​തി​ഭാ​സം പ്ര​ള​യ​ജ​ലം ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ൾ ത​ന്നെ ക​ണ്ടി​രു​ന്നു. പ്ര​ള​യാ​ന​ന്ത​രം ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​നം പ​കു​തി​യി​ൽ താ​ഴെ​യും മ​ഴ​ക്കാ​ലം നി​ല​ച്ച​പ്പോ​ൾ കി​ണ​റി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്കു താ​ഴ്ന്നി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. ഇ​പ്പോ​ഴാ​ക​ട്ടെ തീ​ര​ദേ​ശ വാ​സി​ക​ൾ​ക്കു​പോ​ലും വെ​ള്ളം വി​ല കൊ​ടു​ത്തു വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്.

റാ​ന്നി ടൗ​ൺ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, റാ​ന്നി, പെ​രു​നാ​ട് , നാ​റാ​ണം​മൂ​ഴി, വ​ട​ശേ​രി​ക്ക​ര, വെ​ച്ചൂ​ച്ചി​റ, അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്.
ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നും പ​മ്പിം​ഗി​നാ​വ​ശ്യ​മാ​യ വെ​ള്ള​മി​ല്ല. വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന കു​ടി​വെ​ള്ളം വ​ൻ വി​ല കൊ​ടു​ത്തു വാ​ങ്ങി​യാ​ണ് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള ജ​ല സ്രോ​ത​സു​ക​ളെ​യോ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളെ​യോ മാ​ത്രം ആ​ശ്ര​യി​ച്ച് നാ​ട്ടി​ലെ ജ​ല​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല. .