ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ക്കു​ന്ന​തി​നി​ടെ മാ​ര്‍​ബി​ള്‍ വീ​ണ് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്
Monday, March 25, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ര്‍​ബി​ള്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ അ​ട്ടി നി​ര​ങ്ങി വീ​ണ് മൂ​ന്നു പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ മ​ഡി​യ​നി​ലാ​ണ് അ​പ​ക​ടം. മാ​ര്‍​ബി​ളി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ടു​വി​ല്‍ അ​ഗ്‌​നി ശ​മ​ന സേ​ന എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ഫൈ​സ​ല്‍, ഹ​നീ​ഫ, സു​ബൈ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ഡി​യ​നി​ലെ ഗോ​ള്‍​ഡ​ന്‍ മാ​ര്‍​ബി​ള്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​ര്‍​ബി​ള്‍ ക​യ​റ്റി വ​ന്ന വ​ലി​യ ക​ണ്ടെ​യ്‌​ന​ല്‍ ലോ​റി​യി​ല്‍ നി​ന്ന് ചെ​റി​യ ലോ​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി​യു​ടെ ബോ​ഡി​ക്കും മാ​ര്‍​ബി​ളി​നു​മി​ട​യി​ല്‍ കു​ടു​ങ്ങി​യാ​ണ് മൂ​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്.
ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. സ​ണ്ണി ഇ​മാ​നു​വേ​ല്‍, ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ വേ​ണു, ഡി​നേ​ല്‍, ര​മേ​ശ​ന്‍, സു​ധാ​ക​ര​ന്‍, ഡ്രൈ​വ​ര്‍ പ്രി​യേ​ഷ്, മ​നീ​ഷ്, ഹോം​ഗാ​ര്‍​ഡ് മോ​ഹ​ന​ന്‍, സു​ധാ​ക​ര​ന്‍, ര​മേ​ശ​ന്‍ എ​ന്നി​വ​രും പോ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടു.