കു​രങ്ങു​പ​നി​ക്കെതി​രേ ജാ​ഗ്ര​ത വേ​ണം
Tuesday, March 26, 2019 12:28 AM IST
മ​ല​പ്പു​റം: ഓ​ട​യി​ലേ​ക്കു മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാൻ രൂ​പീ​ക​രി​ച്ച ആ​രോ​ഗ്യ​ജാ​ഗ്ര​താ സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ലി​ന ജ​ലം ഓ​ട​യി​ൽ ഒ​ഴു​ക്കു​ന്ന​തു മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും 25000 രൂ​പ പി​ഴ ഈ​ടാ​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. നി​യ​മം ലം​ഘി​ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ക്ഷ്യാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ വി​വാ​ഹ സ​ത്കാ​രം ന​ട​ത്തു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം മ​ലി​ന​മെ​ല്ലെ​ന്നു ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
അം​ഗീ​കൃ​ത പാ​ച​ക​ക്കാ​രെ മാ​ത്ര​മേ ആ​ഹാ​രം പാ​ച​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കാ​വൂ, ഇ​വ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കൂ​ൾ​ബാ​ർ, ഹോ​ട്ട​ൽ, മീ​ൻ, ഇ​റ​ച്ചി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മം​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
വ​യ​നാ​ട്ടി​ൽ കു​ര​ങ്ങു പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.
കാ​ട്ടി​ൽ പോ​കു​ന്ന​വ​ർ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം. ജീ​വ​നി​ല്ലാ​ത്ത രീ​തി​യി​ൽ കു​ര​ങ്ങു​ക​ളെ കാ​ണു​ക​യാ​ണെ​ങ്കി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്ത​ണം. കു​ര​ങ്ങു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന, മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​സി. മ​ധു, ആ​രോ​ഗ്യ​കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വി. ഷി​ബു​ലാ​ൽ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​രാ​ജു, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.