x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഗു​രു​വാ​യൂ​ർ അ​ര​ങ്ങേ​റ്റം' തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​ത് ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 23, 2026 08:55 AM IST | Updated: November 23, 2026 08:55 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ണ​യ​വും ഭ​ക്തി​യും പ്ര​മേ​യ​മാ​ക്കി മ​ഹാ​ഗ​ണ​പ​തി മൂ​വീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗു​രു​വാ​യൂ​ർ അ​ര​ങ്ങേ​റ്റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

ന​ട​നും നി​ർ​മാ​താ​വു​മാ​യ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് ആ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ദി​വ്യ​സാ​ന്നി​ധ്യ​വും ആ​ത്മീ​യ മ​ഹ​ത്വ​വും പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങു​ന്ന ഈ ​പ്ര​ണ​യ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാ​ജീ​വ് കൃ​ഷ്ണ​യാ​ണ്.

വി​നോ​ദ് ഗു​രു​വാ​യൂ​ർ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് സു​രേ​ഷ് ബാ​ബു ആ​ർ ആ​ണ്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ , ഹി​ന്ദി എ​ന്നി​ങ്ങ​നെ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്രം എ​ത്തു​ക.

ഭ​ക്തി​ക്കും പ്ര​ണ​യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ്ര​മേ​യ​വും ഉ​ണ്ണി മു​കു​ന്ദ​ന്‍റെ സാ​ന്നി​ധ്യ​വും ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്. ഇ​തി​നോ​ടൊ​പ്പം ഏ​റെ കൗ​തു​ക​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

മ​ല​യാ​ള സി​നി​മ​യി​ൽ ആ​ത്മീ​യ​വും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന പ്ര​ണ​യ​ചി​ത്ര​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്ക് എ​ത്തു​ന്ന ‘ഗു​രു​വാ​യൂ​ർ അ​ര​ങ്ങേ​റ്റം’, പ്ര​മേ​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും പ്രേ​ക്ഷ​ക​ർ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ, റി​ലീ​സ് തീ​യ​തി തു​ട​ങ്ങി​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വൈ​കാ​തെ പു​റ​ത്തു​വി​ടും.

ഛായാ​ഗ്ര​ഹ​ണം: മ​നോ​ജ് പി​ള്ള, എ​ഡി​റ്റിം​ഗ്: ജോ​ൺ​കു​ട്ടി, സം​ഗീ​തം: ര​ഞ്ജി​ൻ രാ​ജ്, ക​ലാ​സം​വി​ധാ​നം: വി​നോ​ദ് ര​വീ​ന്ദ്ര​ൻ, മേ​ക്ക​പ്പ്: ര​ഞ്ജി​ത്ത് അ​മ്പാ​ടി, വ​സ്ത്രാ​ല​ങ്കാ​രം: മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: അ​രോ​മ മോ​ഹ​ൻ, ആ​ക്ഷ​ൻ: കാ​ർ​ത്തി​കേ​യ​ൻ, നൃ​ത്ത​സം​വി​ധാ​നം: വി​ജി സ​തീ​ഷ്, സ്റ്റി​ൽ​സ്: സ​ലി​ഷ് പെ​രി​ങ്ങോ​ട്ടു​ക​ര, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Guruvayoor Arangettam Unni Mukundan Films Theatres cinema malayalam movie

Recent News

Corehub Up