x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ള​ന്മാ​രെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി; കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച​ത് 72 ടാ​പ്പു​ക​ൾ


Published: May 17, 2026 05:04 AM IST | Updated: May 17, 2026 05:04 AM IST

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് ജി​ല്ലാ ഓ​ഫീ​സി​ൽ​നി​ന്ന് ടാ​പ്പു​ക​ൾ മോ​ഷ്ടി​ച്ചു ക​ള്ള​ന്മാ‍​ർ. അം​ബി​കാ​പു​രി​ലെ ഗാ​ന്ധി ചൗ​ക്ക് മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​നി​ൽ​നി​ന്ന് 72 ടാ​പ്പു​ക​ളാ​ണ് ക​ള്ള​ന്മാ‍​ർ മോ​ഷ്ടി​ച്ച​ത്. ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ടാ​പ്പു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

മോ​ഷ്ടാ​ക്ക​ൾ ത​റ​യി​ൽ ‘ഐ ​ല​വ് യു' ​എ​ന്ന് എ​ഴു​തി​യ ശേ​ഷ​മാ​ണ് ക​ട​ന്നു​ക​ള‍​ഞ്ഞ​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് രാ​ജീ​വ് ഭ​വ​നി​ൽ ക​ള്ള​ന്മാ‍​ർ ക​യ​റു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വി​ഐ​പി മേ​ഖ​ല​യാ​യി ക​ണ​ക്കാ​ക്കു​ന്ന സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ശു​ചി​മു​റി​ക​ളി​ലെ ടാ​പ്പു​ക​ൾ മോ​ഷ​ണം പോ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ശു​ചി​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല കൂ​ടി​യ ടാ​പ്പു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ പ​ഥ​ക്ക്, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട​വ​ർ​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കും പ​ങ്കു​ണ്ടോ​യെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മോ​ഷ​ണ സം​ഭ​വ​മാ​ണി​തെ​ന്നും ക്ര​മ​സ​മാ​ധാ​ന നി​ല വ​ഷ​ളാ​യെ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ നി​ല​ത്ത് എ​ഴു​തി​വ​ച്ച​തെ​ന്നും ബാ​ല​കൃ​ഷ്ണ പ​ഥ​ക്ക് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നേ​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ട്‍​വാ​ലി പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥ​ല​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

Tags : tapes stolen Congress office

Recent News

Corehub Up