x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം: അ​മി​ത് ഷാ


Published: April 17, 2026 06:48 PM IST | Updated: April 17, 2026 06:56 PM IST

ന്യൂ​ഡ​ൽ​ഹി: 2029 മു​ത​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​വ​നി​താ സം​വ​ര​ണ ബി​ല്ലി​ലും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ലും പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ ഓ​രോ എം​പി​മാ​രും വ​നി​താ സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം എ​തി​ർ​ക്കു​ന്ന​ത് വ​നി​താ സം​വ​ര​ണ​ത്തെ​യ​ല്ല മ​റി​ച്ച് അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നേ​യും എ​തി​ർ​ക്കു​ക​യാ​ണ്.

ലോ​ക്സ​ഭ സീ​റ്റു​ക​ൾ കൂ​ടു​മ്പോ​ൾ സം​വ​ര​ണ സീ​റ്റു​ക​ൾ കൂ​ടും. വ​നി​താ ശാ​ക്‌​തീ​ക​ര​ണ​ത്തി​നും ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്‌​ക​ര​ണ​ത്തി​നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും പ്ര​ഥ​മ ല​ക്ഷ്യം ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണ്.

2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വ​നി​താ സം​വ​ര​ണ​ത്തോ​ടെ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​റു​പ​ടി ച​ർ​ച്ച ക​ഴി​ഞ്ഞാ​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ബി​ല്ല് പാ​സാ​കാ​ൻ വേ​ണ്ട​ത്. 

മ​റു​പ​ടി ച​ർ​ച്ച ക​ഴി​ഞ്ഞാ​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ബി​ല്ല് പാ​സാ​കാ​ൻ വേ​ണ്ട​ത്. അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ലോ​ക്‌​സ​ഭ പി​രി​ഞ്ഞ​തി​നുശേ​ഷം എ​ൻ​ഡി​എ എം​പി​മാ​രു​ടെ യോ​ഗം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.

Tags : womens reservation bill amit shah parliament

Recent News

Corehub Up