x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റ് പ്ര​ത്യേ​ക സ​മ്മേ​ള​നം എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി ബി​ജെ​പി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: April 13, 2026 02:36 AM IST | Updated: April 13, 2026 02:36 AM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും പാ​സാ​ക്കു​ന്ന​തി​നു​മാ​യി വി​ളി​ച്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന് ബി​ജെ​പി എം​പി​മാ​ർ​ക്ക് മൂ​ന്നു വ​രി വി​പ്പ് ന​ൽ​കി.

വി​പ്പ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ന​ട​ക്കു​ന്ന മൂ​ന്നു ദി​വ​സം അ​വ​ധി അ​നു​വ​ദി​ക്കി​ല്ലെ​ന്നും എം​പി​മാ​രെ അ​റി​യി​ച്ചു.2023ലെ ​നാ​രീശ​ക്തി വ​ന്ദ​ൻ നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ വ​രാ​നി​രി​ക്കു​ന്ന സെ​ൻ​സ​സി​ന്‍റെ​യും ഡീ​ലി​മി​റ്റേ​ഷ​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തി​നാ​ൽ 2011ലെ ​സെ​ൻ​സ​സ് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

എ​ന്നാ​ൽ ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ങ്കി​ലും കൂ​ടി​യാ​ലോ​ച​ന​ക​ൾ ഇ​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും ചോ​ദ്യം ചെ​യ്യും. ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ച് ബി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന ആ​രോ​പ​ണ​വും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്നു.

പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നാ​രോ​പി​ച്ച് രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്തെ​ഴു​തി​യി​രു​ന്നു .

Tags : BJP Parliament

Recent News

Corehub Up