x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിചർച്ച കഴിഞ്ഞു; തീരുമാനം ഹൈക്കമാൻഡിന് വിട്ടു

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
Published: May 10, 2026 03:18 AM IST | Updated: May 10, 2026 03:18 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലെ പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം നീ​​​ട്ടി. കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ക്കും. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​ന്നി​​​വ​​​രെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്താ​​​കും പ്ര​​​ഖ്യാ​​​പ​​​ന​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി നേ​​​താ​​​ക്ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​ത്രി പ​​​റ​​​ഞ്ഞു.

ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് നേ​​​താ​​​ക്ക​​​ൾ ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി ച​​​ർ​​​ച്ച​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ന​​​ല​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം സം​​​ബ​​​ന്ധി​​​ച്ച് രാ​​​ഹു​​​ലും ഖാ​​​ർ​​​ഗെ​​​യും നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​ണു കേ​​​ര​​​ള നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ സൂ​​​ച​​​ന. എ​​​ല്ലാ​​​വ​​​രെ​​​യും കേ​​​ട്ടു​​​വെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭ​​​യെ ആ​​​രു ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​നം ഞ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചോ​​​ളാ​​​മെ​​​ന്നു​​​മാ​​​ണ് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

ഡ​​​ൽ​​​ഹി രാ​​​ജാ​​​ജി മാ​​​ർ​​​ഗി​​​ലെ ഖാ​​​ർ​​​ഗെ​​​യു​​​ടെ പ​​​ത്താം ന​​​ന്പ​​​ർ വ​​​സ​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തു​​​ട​​​ങ്ങി​​​യ ച​​​ർ​​​ച്ച മൂ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ടു. ഖാ​​​ർ​​​ഗെ​​​യും രാ​​​ഹു​​​ലും കേ​​​ര​​​ള നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ഒ​​​റ്റ​​​യ്ക്കൊ​​​റ്റ​​​യ്ക്കു വി​​​ശ​​​ദ​​​മാ​​​യും കൂ​​​ട്ടാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ഡ​​​ൽ​​​ഹി ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചെ​​​ന്നും ഇ​​​നി നേ​​​താ​​​ക്ക​​​ളെ ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും സ​​​തീ​​​ശ​​​നും സ​​​ണ്ണി ജോ​​​സ​​​ഫും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം എ​​​ന്തെ​​​ന്ന് അ​​​റി​​​യു​​​ന്ന​​​തു​​​വ​​​രെ ക്ഷ​​​മ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കാ​​​മെ​​​ന്നു​​​കൂ​​​ടി നേ​​​താ​​​ക്ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ചെ​​​ന്നി​​​ത്ത​​​ല, സ​​​തീ​​​ശ​​​ൻ, വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​രു​​​മാ​​​യി ഖാർ​​​ഗെ​​​യും രാ​​​ഹു​​​ലും നേ​​​രി​​​ട്ടു ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ മ​​​റ്റാ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മൂ​​​ന്നു​​​പേ​​​രും ത​​​ങ്ങ​​​ളു​​​ടെ വാ​​​ദ​​​ങ്ങ​​​ളി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ന്നു. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫു​​​മാ​​​യും ഒ​​​റ്റ​​​യ്ക്കു ച​​​ർ​​​ച്ച ന​​​ട​​​ത്തി.

നേ​​​താ​​​ക്ക​​​ളെ ഒ​​​രു​​​മി​​​ച്ചി​​​രു​​​ത്തി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ എ​​​ഐ​​​സി​​​സി നി​​​രീ​​​ക്ഷ​​​ക​​​രാ​​​യ മു​​​കു​​​ൾ വാ​​​സ്നി​​​ക്, അ​​​ജ​​​യ് മാ​​​ക്ക​​​ൻ, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ ദാ​​​സ് മു​​​ൻ​​​ഷി എ​​​ന്നി​​​വ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​ത​​​ന്നെ കൊ​​​ച്ചി​​​യി​​​ലേ​​​ക്കും സ​​​ണ്ണി ജോ​​​സ​​​ഫ് ബം​​​ഗ​​​ളൂ​​​രു വ​​​ഴി ക​​​ണ്ണൂ​​​രി​​​ലേ​​​ക്കും മ​​​ട​​​ങ്ങി. ര​​​ണ്ടു മ​​​ക്ക​​​ളും ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള​​​തി​​​നാ​​​ൽ ചെ​​​ന്നി​​​ത്ത​​​ല ഇ​​​ന്നു രാ​​​വി​​​ലെ​​​യാ​​​കും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ക.

ചേ​​​രി​​​തി​​​രി​​​ഞ്ഞു​​​ള്ള പ്ര​​​ക​​​ട​​​നങ്ങൾ വേണ്ട

ഏ​​​തെ​​​ങ്കി​​​ലും നേ​​​താ​​​ക്ക​​​ളെ അ​​​നു​​​കൂ​​​ലി​​​ച്ചും പ്ര​​​തി​​​കൂ​​​ലി​​​ച്ചും ചേ​​​രി​​​തി​​​രി​​​ഞ്ഞു​​​ള്ള പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സ​​​തീ​​​ശ​​​നും ചെ​​​ന്നി​​​ത്ത​​​ല​​​യും വേ​​​ണു​​​ഗോ​​​പാ​​​ലും സ​​​ണ്ണി​​​യും ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി​​​യും സം​​​യു​​​ക്ത​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : CM discussion decision high command Congress

Recent News

Corehub Up