x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ കോൺഗ്രസിന് രണ്ടു സീറ്റ്, സിപിഎമ്മിന് ഒന്ന്


Published: May 5, 2026 02:59 AM IST | Updated: May 5, 2026 02:59 AM IST

കോ​​​ൽ​​​ക്ക​​​ത്ത: 2021ൽ ​​​ബം​​​ഗാ​​​ളി​​​ൽ വ​​​ട്ട​​​പ്പൂ​​​ജ്യ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നും സി​​​പി​​​എ​​​മ്മി​​​നും ഇ​​​ത്ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്രാ​​​തി​​​നി​​​ധ്യം.

കോ​​​ൺ​​​ഗ്ര​​​സ് ര​​​ണ്ടും സി​​​പി​​​എം ഒ​​​ന്നും സീ​​​റ്റു​​​ക​​​ളാ​​​ണ് നേ​​​ടി​​​യ​​​ത്. മൂ​​​ർ​​​ഷി​​​ദാ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലെ ഫ​​​റാ​​​ക്ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ മൊ​​​ത്താ​​​ബ് ഷേ​​​ഖ് 8193 വോ​​​ട്ടി​​​നാ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

തൃ​​​ണ​​​മൂ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​യി. തു​​ട​​ക്ക​​ത്തി​​ൽ മൊ​​ത്താ​​ബ് ഷേ​​ഖി​​ന്‍റെ പേ​​ര് വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ പോ​​ലു​​മി​​ല്ലാ​​യി​​രു​​ന്നു. സു​​പ്രീം​​കോ​​ട​​തി നി​​യോ​​ഗി​​ച്ച ട്രൈ​​ബ്യൂ​​ണ​​ലാ​​ണ് ഷേ​​ഖി​​ന്‍റെ പേ​​ര് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.

റാ​​​ണി​​​ന​​​ഗ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ജു​​​ൾ​​​ഫി​​​ക്ക​​​ർ അ​​​ലി 2701 വോ​​​ട്ടി​​​ന് തൃ​​​ണ​​​മൂ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തോ​​​ൽ​​​പ്പി​​​ച്ചു. സി​​​പി​​​എ​​​മ്മാ​​​ണ് ഇ​​​വി​​​ടെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി നാ​​​ലാം സ്ഥാ​​​ന​​​ത്താ​​​യി.

മൂ​​​ർ​​​ഷി​​​ദാ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലെ ഡോം​​​ക​​​ൽ സീ​​​റ്റി​​​ലാ​​​ണ് സി​​​പി​​​എം വി​​​ജ​​​യി​​​ച്ച​​​ത്. മു​​​ഹ​​​മ്മ​​​ദ് മു​​​സ്താ​​​ഫി​​​സു​​​ർ റ​​​ഹ്‌​​​മാ​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ 16,296 വോ​​​ട്ടി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ത്ത​​​വ​​​ണ 252 സീ​​​റ്റി​​​ലാ​​​ണ് സി​​​പി​​​എം മ​​​ത്സ​​​രി​​​ച്ച​​​ത്. 2021 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും 2019, 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ബം​​​ഗാ​​​ളി​​​ൽ അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​ൻ സി​​​പി​​​എ​​​മ്മി​​​നു സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല.

Tags : Congress wins Bengal CPM

Recent News

Corehub Up