x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന്

ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍
Published: August 19, 2026 06:40 AM IST | Updated: August 19, 2026 06:40 AM IST

ന്യൂ​​​ഡ​​​ല്‍ഹി: കേ​​​ന്ദ്ര​​​ത്തി​​​ലെ ന​​​രേ​​​ന്ദ്ര​​​മോ​​​ദി സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍, യു​​​വാ​​​ക്ക​​​ള്‍, ക​​​ര്‍ഷ​​​ക​​​ര്‍, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ക്കി​​​ട​​​യി​​​ല്‍ രാ​​​ജ്യ​​​ത്താ​​​കെ വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്ന ക​​​ടു​​​ത്ത അ​​​തൃ​​​പ്തി രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി മു​​​ത​​​ലാ​​​ക്കാ​​​ന്‍ കോ​​​ണ്‍ഗ്ര​​​സ്. ഇ​​​തു​​​ള്‍പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​യ​​​ര്‍ത്തി അ​​​ടു​​​ത്ത വ​​​ര്‍ഷം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും ഡ​​​ല്‍ഹി​​​യി​​​ല്‍ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക സ​​​മി​​​തി യോ​​​ഗം ച​​​ര്‍ച്ച ചെ​​​യ്യും.

വി​​​ദ്യാ​​​ര്‍ഥി​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, ജാ​​​തി സെ​​​ന്‍സ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​നീ​​​ക്കം, അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ കാ​​​ണി​​​ക്ക വെ​​​ട്ടി​​​പ്പ്, ഇ20 ​​​പെ​​​ട്രോ​​​ള്‍ പ്ര​​​ശ്‌​​​നം, എ​​​സ്‌​​​ഐ​​​ആ​​​റി​​​ന്‍റെ പേ​​​രി​​​ല്‍ വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ വെ​​​ട്ടി​​​മാ​​​റ്റ​​​ല്‍, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​ടെ​​​യും പാ​​​ര്‍ല​​​മെ​​​ന്‍റി​​​നോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന, മോ​​​ദി​​​യു​​​ടെ ദി​​​മാ​​​ഗി ന​​​ക്‌​​​സ​​​ലു​​​ക​​​ള്‍ (ബു​​​ദ്ധി​​​ജീ​​​വി​​​ക​​​ളാ​​​യ ന​​​ക്‌​​​സ​​​ലു​​​ക​​​ള്‍) പ്ര​​​യോ​​​ഗം, വി​​​മ​​​ര്‍ശ​​​ക​​​രെ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​ക്കി ചി​​​ത്രീ​​​ക​​​രി​​​ക്ക​​​ല്‍, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, വി​​​ല​​​ക്ക​​​യ​​​റ്റം, സാ​​​മ്പ​​​ത്തി​​​ക, വി​​​ദേ​​​ശ​​​ന​​​യ​​​ങ്ങ​​​ളി​​​ലെ വീ​​​ഴ്ച​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് സ​​​മ്മ​​​ര്‍ദം ശ​​​ക്ത​​​മാ​​​ക്കും.


യു​​​പി, പ​​​ഞ്ചാ​​​ബ്, ഗു​​​ജ​​​റാ​​​ത്ത്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഹി​​​മാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ്, മ​​​ണി​​​പ്പു​​​ര്‍, ഗോ​​​വ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ടു​​​ത്ത വ​​​ര്‍ഷ​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട സ​​​ഖ്യം അ​​​ട​​​ക്ക​​​മു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളും ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​യും ച​​​ര്‍ച്ച ചെ​​​യ്യും.

Tags : Deepika DeepikaNewspaper BreakingNews Congress Working Committee

Recent News

Corehub Up