x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യെ ശ്വാ​സം മു​ട്ടി​ച്ച് വാ​യു​മ​ലി​നീ​ക​ര​ണം


Published: January 1, 2026 08:45 PM IST | Updated: January 1, 2026 08:45 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ശ്വാ​സം മു​ട്ടി​ച്ച് വാ​യു​മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. നി​ല​വി​ൽ ഡ​ൽ​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​രം വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​ണ് തു​ട​രു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ശ​രാ​ശ​രി വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400ൽ ​താ​ഴെ​യാ​ണെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​ത് 450ന​ടു​ത്താ​ണ്.

വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ടൊ​പ്പം ശൈ​ത്യ ത​രം​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തും ഡ​ൽ​ഹി​യി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത പു​ക മ​ഞ്ഞി​നി​ട​യാ​ക്കി. 148 വി​മാ​ന സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം റ​ദ്ദാ​ക്കി.

റെ​യി​ൽ ഗ​താ​ഗ​ത​ത്തെ​യും പു​ക​മ​ഞ്ഞ് സാ​ര​മാ​യി ബാ​ധി​ച്ചു. ശൈ​ത്യ ത​രം​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​യു​ന്ന​ത് വ​രെ ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണ​വും പു​ക​മ​ഞ്ഞും രൂ​ക്ഷ​മാ​യി തു​ട​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Tags : Delhi suffocated air pollution

Recent News

Corehub Up