ന്യൂഡൽഹി: പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡൽഹിയിലെത്തി കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായാണ് ഡി.കെ. ശിവകുമാർ നിർണായക ചർച്ചകൾ നടത്തിയത്.
മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണം, വിവിധ സമുദായങ്ങൾക്കും പ്രാദേശിക മേഖലകൾക്കും എങ്ങനെ പ്രാതിനിധ്യം നൽകണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനാണ് ചർച്ച. സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ മന്ത്രിമാരുടെ പട്ടിക പുറത്തുവിടുക. ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ച ഉടൻ തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് സൂചന.
Tags : DK Shivakumar cabinet formation Kharge KC Venugopal Latest News