x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് പാ​സ്, സ്വ​കാ​ര്യ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്; വ​ന്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡി.​കെ. ശി​വ​കു​മാ​ർ


Published: June 4, 2026 06:22 PM IST | Updated: June 4, 2026 06:22 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡി.​കെ. ശി​വ​കു​മാ​ർ. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി വ​ലി​യ ക്ഷേ​മ​പ​ദ്ധ​തി​ക​ളാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ആ​ദ്യ തീ​രു​മാ​ന​ങ്ങ​ളി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച​ത്. സ്കൂ​ൾ ത​ലം മു​ത​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​ഷ​ൻ (പി​ജി) വ​രെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​നി സൗ​ജ​ന്യ ബ​സ് പാ​സ് അ​നു​വ​ദി​ക്കും.

എ​ല്ലാ മേ​ഖ​ല​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സം​സ്ഥാ​ന​ത്ത് ഒ​രു സ്വ​കാ​ര്യ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ആ​രം​ഭി​ക്കു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ തൊ​ഴി​ൽ​ക്ഷ​മ​ത​യും നൈ​പു​ണ്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ളും ഇ​തി​ലൂ​ടെ ല​ഭ്യ​മാ​ക്കും.

യു​വാ​ക്ക​ളു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം 10,000 യൂ​ത്ത് ക്ല​ബ്ബു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കാ​യി​കം, സാം​സ്കാ​രി​കം, നേ​തൃ​ത്വ​പാ​ട​വം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നാ​യി ഓ​രോ ക്ല​ബ്ബി​നും 10 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കും.

മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷം ആ​ദ്യ​മാ​യി വി​ധാ​ൻ സൗ​ധ​യി​ൽ എ​ത്തി​യ ശി​വ​കു​മാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. 12 മ​ന്ത്രി​മാ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മ​ന്ത്രി​സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റി​ട്ടു​ണ്ട്.

 

Tags : Karnataka CM DK Shivakumar Free bus pass Latest News

Recent News

Corehub Up