x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ലെ മ​ദ്ര​സ​ക​ളി​ൽ വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്


Published: May 22, 2026 07:38 AM IST | Updated: May 22, 2026 07:38 AM IST

കൊ​ൽ​ക്ക​ത്ത: ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ബം​ഗാ​ളി​ലെ മ​ദ്ര​സ​ക​ളി​ൽ വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. അ​സം​ബ്ലി​യി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. സ​ർ​ക്കാ​ർ മോ​ഡ​ൽ മ​ദ്ര​സ​ക​ൾ, എ​യ്ഡ​ഡ് മ​ദ്ര​സ​ക​ൾ, ന്യൂ​ന​പ​ക്ഷ വ​കു​പ്പ് - മ​ദ്ര​സ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള അം​ഗീ​കൃ​ത അ​ൺ​എ​യ്ഡ​ഡ് മ​ദ്ര​സ​ക​ൾ, ശി​ശു ശി​ക്ഷാ​കേ​ന്ദ്ര, മാ​ധ്യ​മി​ക് ശി​ക്ഷാ​കേ​ന്ദ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തു ബാ​ധ​ക​മാ​കും.

സ്കൂ​ൾ - മ​ദ്ര​സ അ​സം​ബ്ലി​ക​ളി​ൽ ഏ​കീ​കൃ​ത സ്വ​ഭാ​വം കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണു ന​ട​പ​ടി​യെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കി ക​ഴി​ഞ്ഞ​യാ​ഴ്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Tags : Vande Mataram madrasas compulsory Bengal Government orders

Recent News

Corehub Up