x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ഹ​രീ​ഷ് ജീ​വ​നൊ​ടു​ക്കി; സൈ​ബ​ർ ഭീ​ഷ​ണി​യെ​ന്ന് കു​ടും​ബം

വെബ് ഡെസ്ക്
Published: October 21, 2026 09:31 AM IST | Updated: October 21, 2026 09:31 AM IST

വി. ​ഹ​രീ​ഷ്

ചെ​ന്നൈ: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 1.3 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള പ്ര​മു​ഖ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ജീ​വ​നൊ​ടു​ക്കി. 'ഫൈ​നാ​ൻ​സ് വി​ത്ത് ഹ​രീ​ഷ്' എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ബ്രാ​ൻ​ഡി​ന്‍റെ ഉ​ട​മ​യാ​യ വി. ​ഹ​രീ​ഷി​നെ​യാ​ണ് (27) ചെ​ന്നൈ​യി​ലെ വാ​ട​ക വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രു സ്വ​കാ​ര്യ ക​മ്പ​നി സി​ഇ​ഒ​യു​ടെ സൈ​ബ​ർ ഭീ​ഷ​ണി​യും മാ​ന​സി​ക സം​ഘ​ർ​ഷ​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഹ​രീ​ഷി​ന്‍റെ പി​താ​വ് ആ​രോ​പി​ക്കു​ന്നു.

അ​ടു​ത്തി​ടെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ സി​ഇ​ഒ​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​രു​ന്നു. സി​ഇ​ഒ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഹ​രീ​ഷി​ന്‍റെ പ്ര​ധാ​ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് മെ​റ്റ ഡി​സേ​ബി​ൾ ചെ​യ്യു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് പു​തി​യ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച് വീ​ഡി​യോ​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നെ​ങ്കി​ലും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു മ​ക​നെ​ന്ന് പി​താ​വ് വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ഹ​രീ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വി​ശ​ദീ​ക​ര​ണം വ​ന്നി​ട്ടു​ണ്ട്. ഹ​രീ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്ന​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് സി​ഇ​ഒ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Tags : InstagramInfluencer Influencer Die Suicide CyberBullying

Recent News

Corehub Up