x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡബ്ല്യുഎസ്ഒ ഡയറക്‌ടർ ബോർഡിൽ മലയാളി


Published: June 15, 2026 11:42 PM IST | Updated: June 15, 2026 11:42 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: വേ​​​ൾ​​​ഡ് സ്ട്രോ​​​ക്ക് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ (ഡ​​​ബ്ല്യു​​​എ​​​സ്ഒ) ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡി​​​ലേ​​​ക്ക് ലു​​​ധി​​​യാ​​​ന ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ഡോ. ​​​ഐ​​​വി ആ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

2026-2030 കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് ഏ​​​ഷ്യ-​​​ഓ​​​ഷ്യാ​​​നി​​​യ മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചാ​​​ണ് ഡ​​​ബ്ല്യു​​​എ​​​സ്ഒ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്. ലോ​​​ക​​​മെ​​​ന്പാ​​​ടും പ​​​ക്ഷാ​​​ഘാ​​​ത (സ്ട്രോ​​​ക്ക്) നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മു​​​ൻ​​​നി​​​ര ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഡ​​​ബ്ല്യു​​​എ​​​സ്ഒ.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്ട്രോ​​​ക്ക് ക​​​മ്യൂ​​​ണി​​​റ്റി​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ബ​​​ഹു​​​മ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഈ ​​​പ​​​ദ​​​വി​​​യി​​​ലൂ​​​ടെ പ​​​ക്ഷാ​​​ഘാ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ഗോ​​​ള ന​​​യ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും ഗ​​​വേ​​​ഷ​​​ണ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളും ചി​​​കി​​​ത്സാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ലും ഡോ. ​​​ഐ​​​വി ആ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കും. പാ​​​ലാ മു​​​ത്തോ​​​ല​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​ണ്.

Tags : Malayali WSO board directors Dr. Ivy Ann Sebastian

Recent News

Corehub Up