x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ മോ​ണോ റെ​യി​ൽ ട്രെ​യി​ൻ ബീ​മി​ൽ ഇ​ടി​ച്ചു​ക​യ​റി


Published: November 6, 2025 05:03 AM IST | Updated: November 6, 2025 05:03 AM IST

മും​ബൈ: പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ മോ​ണോ റെ​യി​ൽ ട്രെ​യി​നി​ന്‍റെ ഒ​രു കോ​ച്ച് പാ​ളം തെ​റ്റി റെ​യി​ൽ​വേ ബീ​മി​ൽ ഇ​ടി​ച്ചു​ക​യ​റി. കോ​ച്ചി​ന്‍റെ വീ​ൽ​ക​വ​റി​നു കേ​ടു​പാ​ടു​ണ്ടാ​യി.

വാ​ഡ്‌​ല ഡി​പ്പോ​യി​ലെ ക്രോ​സ് ഓ​വ​ർ പോ​യി​ന്‍റി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. വാ​ഡ്‌​ല ഡി​പ്പോ​യി​ലെ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ലോ​ക്കോ​പൈ​ല​റ്റി​ന്‍റെ ത​ല​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റെ​ന്നും ചി​കി​ത്സ​തേ​ടി​യെ​ന്നും മ​ഹാ​മും​ബൈ മെ​ട്രോ റെ​യി​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ലി​മി​റ്റ​ഡ് ഓ​പ്പ​റേ​റ്റ​ർ പ​റ​ഞ്ഞു. 55 കോ​ടി വീ​തം രൂ​പ​യ്ക്ക് നാ​ലു കോ​ച്ചു​ക​ളു​ള്ള പ​ത്ത് മോ​ണോ റെ​യി​ലു​ക​ളാ​ണ് മേ​ധ എ​സ്എം​എ​ച്ച് റെ​യി​ൽ പ്ര​വൈ​റ്റ് ലി​മി​റ്റ​ഡി​ൽ​നി​ന്ന് എം​എം​എം​ഒ​പി​എ​ൽ വാ​ങ്ങി​യ​ത്.

Tags : MonoRail train hits beam test run

Recent News

Corehub Up