x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ചാ​യ കു​ടി​ക്കാ​നി​റ​ങ്ങി​യ യു​വ​തി​ക​ൾ​ക്കു ക്രൂ​ര​മ​ർ​ദനം; വ​സ്ത്രം വ​ലി​ച്ചു​കീ​റി, വം​ശീ​യ അ​ധി​ക്ഷേ​പം


Published: May 12, 2026 11:09 AM IST | Updated: May 12, 2026 11:39 AM IST

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിലെ നെ​ഹ്‌​റു പ്ലേ​സി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ചാ​യ കു​ടി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വ​തി​ക​ൾ​ക്കു നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. അ​സം, ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളാ​ണ് മ​ർ​ദന​ത്തി​നി​ര​യാ​യ​ത്. പ്ര​തി​ക​ൾ യു​വ​തി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മേ​യ് 10ന് ​രാ​വി​ലെ ഏഴോ​ടെ ഒ​രു ഹോ​ട്ട​ലി​നു പു​റ​ത്തു​ള്ള ചാ​യ​ക്ക​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ൾ ഷ​ർ​ട്ട് അ​ഴി​ച്ചു​മാ​റ്റി യു​വ​തി​ക​ളെ നോ​ക്കി അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്താ​ൻ തു​ട​ങ്ങി. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. അ​വി​ടെ​നി​ന്നു മാ​റി ഇ​രു​ന്ന യു​വ​തി​ക​ളെ കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യെ​ത്തി പ്ര​തി​ക​ൾ വ​ള​യു​ക​യാ​യി​രു​ന്നു.

യു​വ​തി​ക​ളെ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മു​ള​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു. വം​ശീ​യ​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ചൊ​രി​ഞ്ഞ സം​ഘം യു​വ​തി​ക​ളു​ടെ വ​സ്ത്രം വ​ലി​ച്ചു​കീ​റാ​നും ശ്ര​മി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ നോ​ക്കി​നി​ന്ന​ത​ല്ലാ​തെ ആ​രും സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ലെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു.

യു​വ​തി​ക​ൾ ത​ങ്ങ​ളു​ടെ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തു ക​ണ്ട് പ്ര​തി​ക​ൾ പ​രി​ഭ്ര​മി​ക്കു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷം എ​ട്ടു പേ​രെ ചോ​ദ്യം ചെ​യ്യു​ക​യും നാ​ലു പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മു​ഹ​മ്മ​ദ് ഫ​ഹ​ദ്, മു​ഹ​മ്മ​ദ് സാ​വേ​ജ്, മു​ഹ​മ്മ​ദ് ആ​രി​ഫ്, അ​മ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags : Delhi Women Abuse Latest News

Recent News

Corehub Up