x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ​യി​ൽ ക​ടു​ത്ത വാ​ക്പോ​ര്; മ​ര്യാ​ദ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് സ്പീ​ക്ക​ർ

നാഷണൽ ഡെസ്ക്
Published: July 27, 2026 11:50 AM IST | Updated: July 27, 2026 12:19 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

സ​ഭ​യി​ൽ മ​ര്യാ​ദ പാ​ലി​ക്ക​ണ​മെ​ന്നും ഓ​രോ എം​പി​മാ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഓ​ർ​മ്മി​പ്പി​ച്ചി​ട്ടും പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​സ​ഭ​ക​ളും ഉ​ച്ച​യ്ക്ക് രണ്ടു വ​രെ നി​ർ​ത്തി​വെ​ച്ചു.

ഇ​തി​നി​ടെ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തും മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബില്ല് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ്‌​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

നി​ല​വി​ലു​ള്ള 1971ലെ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ൻ​സ​ൾ​ട്ട്സ് ടു ​നാ​ഷ​ണ​ൽ ഓ​ണ​ർ ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് ഈ ​നി​യ​മ​നി​ർ​മാ​ണം. ദേ​ശീ​യ പ​താ​ക, ഭ​ര​ണ​ഘ​ട​ന, ദേ​ശീ​യ ഗാ​നം എ​ന്നി​വ​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന ശി​ക്ഷാ വ്യ​വ​സ്ഥ​ക​ൾ ഇ​നി മു​ത​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​തി​നും ബാ​ധ​ക​മാ​ക്കാ​നാ​ണ് പു​തി​യ ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

Tags : Opposition uproar Lok Sabha Parliament Amit Shah Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up