x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്ര​നാ​ഥ് ര​ഥി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കും


Published: May 12, 2026 10:26 AM IST | Updated: May 12, 2026 11:41 AM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​നാ​ഥ് ര​ഥി​ന്‍റെ കൊ​ല​പാ​ത​കം സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (സി​ബി​ഐ) ഏ​റ്റെ​ടു​ക്കും. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സ് നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

സി​ബി​ഐ, പോ​ലീ​സി​ൽനി​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ക്കു​മെ​ന്നു സി​ബി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​ൽ​ക്ക​ത്ത മേ​ഖ​ല​യി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും എ​സ്‌​ഐ​ടി പ്ര​വ​ർ​ത്തി​ക്കു​ക.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി. യു​പി​യി​ൽനി​ന്നും ബി​ഹാ​റി​ൽനി​ന്നും അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം മൂ​ന്നു പ്ര​തി​ക​ളെ​യും 13 ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മേ​യ് ആ​റി​നാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ച​ന്ദ്ര​നാ​ഥ് ര​ഥി​നെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു വെ​റും ര​ണ്ട് ദി​വ​സ​ത്തിനു ശേ​ഷ​മാ​ണ് സം​ഭ​വം.

Tags : Suvendu Adhikari Murder Case CBI

Recent News

Corehub Up