x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും, സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച


Published: May 5, 2026 02:45 PM IST | Updated: May 5, 2026 02:45 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു അ​ധി​കാ​രി സ്ഥാ​ന​മേ​റ്റേ​ക്കും. സ​ത്യ​പ്ര​തി​ജ്ഞ കോ​ൽ​ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ് ഗ്രൗ​ണ്ടി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കും.

ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. സു​വേ​ന്ദു അ​ധി​കാ​രി ഉ​ട​ൻ ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്നും ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​ത്തി​നാ​യി ഇ​ന്ന് ബി​ജെ​പി യോ​ഗം ചേ​രു​മെ​ന്നും വി​വ​ര​മു​ണ്ട്.

അ​തേ​സ​മ​യം, ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ന്ന സ്വ​ന്തം പാ​ർ​ട്ടി​യി​ലെ​യും മ​റ്റ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി.

മ​മ​ത ബാ​ന​ർ​ജി​യു​ടെ തോ​ൽ​വി​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്നും ബി​ജെ​പി​യു​ടെ വി​ജ​യം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലെ വ​ലി​യ ചു​വ​ടു​വെ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Suvendu Adhikari West Bengal Chief Minister election

Recent News

Corehub Up