x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ് കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു


Published: December 8, 2025 08:04 AM IST | Updated: December 8, 2025 08:04 AM IST

ക​ച്ച്: ഗു​ജ​റാ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ​വീ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ 17 കാ​ര​ൻ മ​രി​ച്ചു. ക​ച്ച് ജി​ല്ല​യി​ലെ ഭു​ജി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഫാം​ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ റു​സ്തം ഷെ​യ്ക്ക് ആ​ണ് മ​രി​ച്ച​ത്.

140 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ​വീ​ണ റു​സ്ത​മി​നെ എ​ട്ടു​മ​ണി​ക്കൂ​ർ നീ​ണ്ട ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ല കൂ​ടി​യ മൊ​ബൈ​ൽ​ഫോ​ൺ വാ​ട​ക​ക്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ അ​ച്ഛ​നു​മാ​യി വ​ഴ​ക്കി​ട്ട റു​സ്തം കു​ഴ​ൽ​ക്കി​ണ​റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ൽ എ​ത്തി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags : Teenager dies falling borewell death

Recent News

Corehub Up