x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​റ്റും മ​ഴ​യും; മൂ​ന്ന് വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ


Published: June 8, 2026 10:06 AM IST | Updated: June 8, 2026 10:06 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ 2-ൽ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്ന് എ​യ​ർ ഇ​ന്ത്യ നാ​രോ​ബോ​ഡി വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പെ​ട്ട് റ​ൺ​വേ​യി​ലെ ഗ്രൗ​ണ്ട് സ​പ്പോ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​മാ​ന​ത്തി​ൽ വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​മു​ണ്ടാ​യ​ത്.

മൂ​ന്ന് വി​മാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റിം​ഗി​ന്‍റെ​യും ഇ​ൻ​ഡി​ഗോ​യു​ടെ​യും ഗ്രൗ​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്ഥ​ല​ത്ത് നി​ന്നും നീ​ങ്ങി വി​മാ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റ് ചി​ല എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ വി​മാ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ത​യാ​റാ​യി​ട്ടി​ല്ല. കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ഉ​ട​ൻ ത​ന്നെ വീ​ണ്ടും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നും മൂ​ന്നാ​മ​ത്തെ വി​മാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കാ​ൻ കു​റ​ച്ചു​കൂ​ടി സ​മ​യം എ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up