x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ്ക്കളുടെ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ


Published: June 8, 2026 08:55 AM IST | Updated: June 8, 2026 08:56 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് തെ​രു​വു​നാ​യ്ക്കളുടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പാ​ങ്ങോ​ട്‌ വേ​ട്ട​മു​ക്ക്‌ ക​ട്ട​ച്ച​ൽ റോ​ഡി​ൽ കെ​ആ​ർ​ഡ​ബ്ല്യു​എ 192ൽ ​ച​ന്ദ്ര​നാ​ണ്‌ (69) അ​തി​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ച​ന്ദ്ര​ന്‍റെ ക​ണ്ണി​ലും ചു​ണ്ടി​ലും മൂ​ക്കി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ക​ൺ​പോ​ള പൂ​ർ​ണ​മാ​യും നാ​യ ക​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​യാ​ൾ​ക്ക് ഒ​രു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പത​ര​യോ​ടെ വീ​ടി​ന്‌ മു​ന്നി​ലാ​ണ് സം​ഭ​വം. പാ​ൽ വാ​ങ്ങാ​ൻ ഗേ​റ്റ്‌ ക​ട​ന്ന്‌ പു​റ​ത്തി​റ​ങ്ങി​യ​താ​ണ് ച​ന്ദ്ര​ൻ. ഇ​തി​നി​ടെ ഇ​വി​ടേ​യ്ക്ക് പാ​ഞ്ഞെ​ത്തി​യ നാ​യ്‌​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് മൂ​ന്ന് പേ​രെ​ക്കൂ​ടി നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

Tags : stray dog attack

Recent News

Corehub Up