x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്ക്ക് കോ​ൺ​ഗ്ര​സ് കൈ​കൊ​ടു​ക്കു​മോ?; തീ​രു​മാ​നം ത​മി​ഴ്നാ​ട് പി​സി​സി​ക്ക് വി​ട്ടു


Published: May 5, 2026 10:38 PM IST | Updated: May 5, 2026 10:53 PM IST

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യ്ക്ക് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ എ​ഐ​സി​സി ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തെ അ​മ്പ​ര​പ്പി​ച്ച വി​ജ​യ​മാ​ണ് വി​ജ​യു​ടേ​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ത​മി​ഴ്‌​നാ​ട്ടി​ലെ കോ​ൺ​ഗ്ര​സ് ഘ​ട​കം നാ​ളെ ചെ​ന്നൈ​യി​ൽ യോ​ഗം ചേ​രും. ബി​ജെ​പി ഭ​ര​ണ​ത്തി​ന് അ​വ​സ​രം ന​ൽ​കി​ല്ലെ​ന്നും മ​തേ​ത​ര സ​ർ​ക്കാ​രി​നാ​ണ് ജ​ന​വി​ധി ല​ഭി​ച്ച​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

മ​റ്റ് ചി​ല പാ​ർ​ട്ടി​ക​ളും പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം ടി​വി​കെ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യി തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഗ​വ​ർ​ണ​ർ​ക്ക് ടി​വി​കെ നേ​തൃ​ത്വം ക​ത്ത് ന​ൽ​കി.

Tags : tvk congress tamilnadu

Recent News

Corehub Up