x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പ​ണം; ബം​ഗാ​ളി​ൽ 15 ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളിം​ഗ്


Published: May 1, 2026 08:00 PM IST | Updated: May 1, 2026 08:04 PM IST

കോ​ൽ​ക്ക​ത്ത: വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ക്ര​മ​ക്കേ​ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ബം​ഗാ​ളി​ലെ 15 ബൂ​ത്തു​ക​ളി​ൽ ശ​നി​യാ​ഴ്ച റീ ​പോ​ളിം​ഗ്. സൗ​ത്ത് 24 പ​ർ​ഗാ​ന​സി​ലെ ഗ്രാ​ഹ​ത്ത് പ​ശ്ചി​മി​ലെ 11 ബൂ​ത്തു​ക​ളി​ലും ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ലെ നാ​ല് ബൂ​ത്തു​ക​ളി​ലു​മാ​ണ് റീ ​പോ​ളിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന വി​വ​രം ചെ​ണ്ട കൊ​ട്ടി വി​ളം​ബ​രം ചെ​യ്യും. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നും ബം​ഗാ​ൾ ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി​. 

ക​ഴി​ഞ്ഞ 29ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഒ​ബ്‌​സ​ർ​വ​ർ​മാ​രും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ആ ​ദി​വ​സ​ത്തെ വോ​ട്ടെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 58(2) പ്ര​കാ​ര​മാ​ണ് വോ​ട്ടെ​ടു​പ്പ് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​വി​എ​മ്മി​ൽ കൃ​ത്രി​മം ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഒ​രു കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പ​ല വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പം ബി​ജെ​പി - തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

ഇ​തോ​ടെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി. സം​ഘ​ർ​ഷ​മു​ണ്ടാ​യ ഏ​ഴു കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Tags : repoll election west bengal 24 parganas

Recent News

Corehub Up