x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴകം ആര് ഭരിക്കും? ത​മി​ഴ്‌​നാ​ട്ടി​ൽ റി​സോ​ർ​ട്ട് രാ​ഷ്ട്രീ​യ​ത്തി​നൊ​രു​ങ്ങി ടി​വി​കെ, എം​എ​ൽ​എ​മാ​ർ ജ​യി​ച്ചാ​ൽ മ​ഹാ​ബ​ലി​പു​ര​ത്തേ​ക്ക്!


Published: May 3, 2026 10:12 AM IST | Updated: May 3, 2026 10:13 AM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നാ​ളെ പു​റ​ത്തു​വ​രാ​നി​രി​ക്കെ, ത​മി​ഴ് ന​ട​ൻ വി​ജ​യി​യു‌​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ റി​സോ​ർ​ട്ട് ബു​ക്ക് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ കു​തി​ര​ക്ക​ച്ച​വ​ടം ഒ​ഴി​വാ​ക്കാ​നാ​ണ് വി​ജ​യു​ടെ നീ​ക്കം.

മ​ഹാ​ബ​ലി​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള പൂ​ഞ്ചേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടാ​ണ് വി​ജ​യു​ടെ നി​ർ​ദേ​ശ​ശ​പ്ര​കാ​രം ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. നൂ​റി​ല​ധി​കം പേ​രെ താ​മ​സി​പ്പി​ക്കാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. ഫ​ലം വ​ന്നാ​ലു​ട​ൻ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ പ​ന​യൂ​രി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്ത​ണ​മെ​ന്ന് വി​ജ​യ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

‌സ്ഥാ​നാ​ർ​ത്ഥി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ, "ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ വേ​റെ എ​ങ്ങോ​ട്ടും പോ​ക​രു​ത്" എ​ന്ന് വി​ജ​യ് പ​രി​ഹാ​സ​രൂ​പേ​ണ ഓ​ർ​മി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
വി​വി​ധ എ​ക്സി​റ്റ് പോ​ളു​ക​ൾ ടി​വി​കെ 100 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ണെ​ന്നാ​ണ് ഡി​എം​കെ​യു​ടെ അ​വ​കാ​ശ​വാ​ദം.

വോ​ട്ടെ​ണ്ണ​ൽ ദി​വ​സം ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദ​വ് അ​ർ​ജു​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ​കം ആ​ര് ഭ​രി​ക്കു​മെ​ന്ന് നാ​ളെ ഉ​ച്ച​യോ​ടെ വ്യ​ക്ത​മാ​കും.

Tags : Tamil Nadu TVK Counting Elections Latest News

Recent News

Corehub Up