പ്ര​വാ​സികൾക്കായി ഓ​പ്പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, November 17, 2023 1:48 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് യു​എ​ഇ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത് മു​ത​ൽ 12 വ​രെ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ഴി​ൽ, വെ​ൽ​ഫെ​യ​ർ, കൗ​ൺ​സി​ല​ർ, പാ​സ്പോ​ർ​ട്ട്, വി​ദ്യാ​ഭ്യാ​സം, പോ​ലീ​സ് ക്ലി​യ​റ​ൻ​സ് തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കു​ന്ന​തി​നും അ​വ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്‌.


ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 02642 4488 എ​ന്ന ന​മ്പ​റി​ൽ വിളിക്കുക.