പ്ര​വാ​സികൾക്ക് ആശ്വാസം; സ​ലാം എ​യ​ര്‍ ഇ​ന്ത്യ​ൻ സെ​ക്‌ട​റി​ലേ​ക്ക് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു
Wednesday, November 22, 2023 4:03 PM IST
സേ​വ്യ​ർ കാ​വാ​ലം
മ​സ്ക​റ്റ്: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ് എ​യ​ര്‍​ലൈ​നാ​യ സ​ലാം എ​യ​ര്‍. ഡി​സം​ബ​ർ പ​കു​തി​യോ​ടെ ഇ​ന്ത്യ​യി​ലെ അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ലാം എ​യ​ർ സ​ർ​വീ​സ് തു​ട​ങ്ങും.

കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ഹൈ​ദ​രാ​ബാ​ദ്, ജ​യ്‌​പു​ർ, ല​ക്‌​നോ തു​ട​ങ്ങി​യ​വ​യാ​ണ് സ​ലാം എ​യ​ർ ഡി​സം​ബ​റി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ.


ഒ​മാ​ന്‍റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തിവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.